കമ്യൂണിറ്റി ഷീല്‍ഡ് മാഞ്ചസ്റ്റര്‍ സിറ്റിക്ക്; ഗോളുകളില്‍ ഇരട്ടസെഞ്ചുറി കുറിച്ച് അഗ്യൂറോ 

മ്യൂണിറ്റി ഷീല്‍ഡില്‍ ചെല്‍സിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം
കമ്യൂണിറ്റി ഷീല്‍ഡ് മാഞ്ചസ്റ്റര്‍ സിറ്റിക്ക്; ഗോളുകളില്‍ ഇരട്ടസെഞ്ചുറി കുറിച്ച് അഗ്യൂറോ 

ലണ്ടന്‍:  കമ്യൂണിറ്റി ഷീല്‍ഡില്‍ ചെല്‍സിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. ഇരുഗോളുകളും നേടിയ  അര്‍ജന്റീന താരം സെര്‍ജിയോ അഗ്യൂറോയാണ് സിറ്റിയുടെ വിജയശില്‍പി. ആദ്യ ഗോള്‍ നേട്ടത്തില്‍ തന്നെ മാഞ്ചസ്റ്റര്‍ സിറ്റിക്കായി 200 ഗോള്‍ തികയ്ക്കുന്ന ആദ്യ താരമായി അഗ്യൂറോ മാറി. 

തുടക്കം മുതലേ കളിയില്‍ ആധിപത്യം സ്ഥാപിച്ച മാഞ്ചസ്റ്റര്‍ സിറ്റി 13-ാം മിനിറ്റില്‍ത്തന്നെ ആദ്യ ?ഗോള്‍ വലയിലെത്തിക്കുകയായിരുന്നു. ഫില്‍ ഫോഡനില്‍നിന്നും ലഭിച്ച പന്തുമായി ബോക്‌സിലേക്ക് കടന്ന അഗ്യൂറോ ചെല്‍സി ഗോള്‍കീപ്പര്‍ കബല്ലീറോയെ കബളിപ്പിച്ച് പന്ത് വലയിലാക്കി.  മത്സരത്തിന്റെ രണ്ടാം പകുതിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി ലീഡ് രണ്ടാക്കി ഉയര്‍ത്തുകയായിരുന്നു. 58-ാം മിനിറ്റിലായിരുന്നു അഗ്യൂറോയുടെ രണ്ടാം ഗോള്‍ പിറന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com