അഞ്ച് ദിവസത്തെ അവധിക്ക് അവര്‍ യൂറോപ്യന്‍ പര്യടനത്തിന് പോയി; ടീമിനെതിരെ വിമര്‍ശനവുമായി ഗാവസ്‌കര്‍

ഒരു പരമ്പര കഴിഞ്ഞ് മറ്റൊരു ഫോര്‍മറ്റിലേക്ക് മറുമ്പോള്‍ വിശ്രമം വേണം എന്നത് മനസിലാക്കാം. എന്നാല്‍ അഞ്ച് ദിവസത്തെ ഇടവേള  നല്‍കുന്നത് മോശമാണ്
അഞ്ച് ദിവസത്തെ അവധിക്ക് അവര്‍ യൂറോപ്യന്‍ പര്യടനത്തിന് പോയി; ടീമിനെതിരെ വിമര്‍ശനവുമായി ഗാവസ്‌കര്‍

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങവെ കളിക്കാര്‍ക്ക് നല്‍കിയ ഇടവേളയെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് ഇന്ത്യ ഒരു സന്നാഹ മത്സരം കൂടി കളിക്കേണ്ടിയിരുന്നു എന്നാണ് ഗാവസ്‌കറിന്റെ പ്രതികരണം. 

ഒരു പരമ്പര കഴിഞ്ഞ് മറ്റൊരു ഫോര്‍മറ്റിലേക്ക് മറുമ്പോള്‍ വിശ്രമം വേണം എന്നത് മനസിലാക്കാം. എന്നാല്‍ അഞ്ച് ദിവസത്തെ ഇടവേള  നല്‍കുന്നത് മോശമാണ്. മത്സരങ്ങള്‍ തമ്മില്‍ മൂന്ന് ദിവസത്തെ ഇടവേളയണ് അനുയോജ്യം. ആ അഞ്ച് ദിവസത്തെ ഇടവളയില്‍ താരങ്ങള്‍ യൂറോപ്യന്‍ പര്യടനത്തിന് പോയെന്നും ഗാവസ്‌കര്‍ വിമര്‍ശിക്കുന്നു. 

ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും ഇന്ത്യ ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടിരുന്നു. അന്ന് ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയുടെ സന്നാഹ മത്സരം മാനേജ്‌മെന്റ് റദ്ദാക്കിയതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. നെറ്റ്‌സിലെ പരിശീലനത്തിന് കൂടുതല്‍ സമയം ലഭിക്കുന്നതിന് വേണ്ടിയായിരുന്നു സന്നാഹ മത്സരം  റദ്ദാക്കിയത്  എന്നായിരുന്നു അന്ന് മാനേജ്‌മെന്റിന്റെ വിശദീകരണം. 

എന്നാല്‍ 2-1ന് ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയില്‍ പരമ്പര ജയം നഷ്ടമായി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് മുന്‍പും ഇന്ത്യ സന്നാഹ മത്സരം വെട്ടിച്ചുരുക്കിയിരുന്നു. ഇംഗ്ലണ്ടിലെ സ്വിങ് ചെയ്‌തെത്തുന്ന പന്തുകളോട് കൂടുതല്‍ ഇണങ്ങുന്നതിന് വേണ്ടി ഇന്ത്യ മറ്റൊരു സന്നാഹ മത്സരം കൂടി ഇംഗ്ലണ്ടില്‍ കളിക്കേണ്ടി ഇരുന്നു എന്നാണ് ഗാവസ്‌കറിന്റെ നിലപാട്. 

40-50 ഓവറുകളില്‍ വരെ ബോള്‍ സ്വിങ് ചെയ്യുന്നത് കാണാം. അപ്പോള്‍ അവര്‍ കൂടുതല്‍ പരിശീലനം നേടേണ്ടിയിരുന്നു. എന്നാല്‍ ഒരു മാസമായി ഇംഗ്ലണ്ടില്‍ ഉണ്ടല്ലോ എന്നാണ് അവര്‍ പറയുന്നത്. ഇംഗ്ലണ്ടില്‍ ഉണ്ടായിരിക്കാം. പക്ഷേ വൈറ്റ് ബോള്‍ ഉപയോഗിച്ചാണ് അവര്‍ കളിച്ചത്. 

ഇംഗ്ലണ്ടില്‍ ഏകദിനം കളിക്കുമ്പോള്‍ വേണ്ട ബാറ്റ് സ്പീഡില്‍ നിന്നും വ്യത്യസ്തമാണ് ടെസ്റ്റിലേക്ക് എത്തുമ്പോഴുള്ള സ്പീഡ്. അതുകൊണ്ട് അതിനെ പരിശീലനം എന്ന് വിളിക്കാന്‍ സാധിക്കില്ലെന്നും ഗാവസ്‌കര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com