ഇന്ത്യന്‍ ഫുട്‌ബോളിന്റെ കുതിപ്പ്, അര്‍ജന്റീനയ്ക്ക് പിന്നാലെ ഇറാഖിനേയും തകര്‍ത്തു

ഏഷ്യന്‍ ചാമ്പ്യന്മാരായ  ഇറാഖിനെ തകര്‍ത്താണ് ഇന്ത്യന്‍ അണ്ടര്‍ 16 ടീം ചേട്ടന്മാരുടെ പാത പിന്തുടര്‍ന്നത്
ഇന്ത്യന്‍ ഫുട്‌ബോളിന്റെ കുതിപ്പ്, അര്‍ജന്റീനയ്ക്ക് പിന്നാലെ ഇറാഖിനേയും തകര്‍ത്തു

കരുത്തരായ അര്‍ജന്റീനയുടെ അണ്ടര്‍ 20 ടീമിനെ അട്ടിമറിച്ച് ഞെട്ടിച്ചതിന് പിന്നാലെ ഇന്ത്യന്‍ അണ്ടര്‍ 16 ടീമിന്റേയും കുതിപ്പ്. ഏഷ്യന്‍ ചാമ്പ്യന്മാരായ  ഇറാഖിനെ തകര്‍ത്താണ് ഇന്ത്യന്‍ അണ്ടര്‍ 16 ടീം ചേട്ടന്മാരുടെ പാത പിന്തുടര്‍ന്നത്. 

വാഫ് അണ്ടര്‍ 16 ടൂര്‍ണമെന്റിലാണ് നിലവിലെ ചാമ്പ്യന്മാരായ ഇറാഖിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചത്. അങ്ങിനെ അര്‍ജന്റീനയെ തോല്‍പ്പിച്ച് അണ്ടര്‍ 20 ടീമും, ഇറാഖിനെ കെട്ടുകെട്ടിച്ച് അണ്ടര്‍ 16 ടീമും ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകത്തിന് മറക്കാനാവാത്ത ദിനം സമ്മാനിച്ചു. 

ഇറാഖിനെ ആദ്യമായാണ് ഒരു ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം തോല്‍പ്പിക്കുന്നത്. മത്സരത്തിന്റെ അധിക സമയത്തായിരുന്നു ചരിത്രം  കുറിച്ച ഗോളിലൂടെ ഭ്യുവനേഷ് ഇന്ത്യയ്ക്ക് ജയം നേടിത്തന്നത്.സ്‌പെയിനില്‍ നടക്കുന്ന കോടിഫ് ടൂര്‍ണമെന്റിലായിരുന്നു ആറ് വട്ടം അണ്ടര്‍ 20 ലോക കിരീടം ഉയര്‍ത്തിയ അര്‍ജന്റീനിയന്‍ സംഘത്തെ ഇന്ത്യ അട്ടിമറിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com