എവിടെ പോയി നിങ്ങളുടെ കോഹ് ലി; ഇന്ത്യന്‍ ടീമിനെ പരിഹസിച്ച് ഇംഗ്ലീഷ് ആരാധകര്‍

ഇന്ത്യന്‍ ടീം അംഗങ്ങള്‍ സഞ്ചരിച്ചിരുന്ന ബസിന് മുന്നില്‍ നിന്ന് എവിടെ പോയി നിങ്ങളുടെ കോഹ് ലി എന്ന പാട്ടുപാടിയാണ് ഇംഗ്ലണ്ട് ആരാധകര്‍ പരിഹസിച്ചത്
എവിടെ പോയി നിങ്ങളുടെ കോഹ് ലി; ഇന്ത്യന്‍ ടീമിനെ പരിഹസിച്ച് ഇംഗ്ലീഷ് ആരാധകര്‍

ലോര്‍ഡ്‌സ് എഡ്ജ്ബാസ്റ്റണില്‍ ചെറുത്ത് നിന്നിട്ടും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയെ ലക്ഷ്യം വെച്ച് ഇംഗ്ലീഷ് ആരാധകര്‍. ഇന്ത്യന്‍ ടീം അംഗങ്ങള്‍ സഞ്ചരിച്ചിരുന്ന ബസിന് മുന്നില്‍ നിന്ന് എവിടെ പോയി നിങ്ങളുടെ കോഹ് ലി എന്ന പാട്ടുപാടിയാണ് ഇംഗ്ലണ്ട് ആരാധകര്‍ പരിഹസിച്ചത്. 

എഡ്ജ്ബാസ്റ്റണിലെ ടെസ്റ്റിന് ശേഷം ടീം ഹോട്ടലിലേക്ക് പോകുന്നതിനായി ഇന്ത്യന്‍ ടീം ബസില്‍ കയറിയതിന് ശേഷമായിരുന്നു ഇംഗ്ലീഷ് ആരാധകരുടെ കളിയാക്കല്‍. ഇന്ത്യന്‍ ടീമിനെ കളിയാക്കുന്നതിന് ഒപ്പം ഇന്ത്യന്‍ ആരാധകരേയും ഇംഗ്ലണ്ട് ഫാന്‍സ് ലക്ഷ്യം വെച്ചു. 

2014ലെ ഇംഗ്ലണ്ട് പര്യടനത്തിലേറ്റ പരിഹാസങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയായിരുന്നു കോഹ് ലി ആദ്യ ടെസ്റ്റില്‍ തന്നെ ബാറ്റേന്തിയത്. 149 റണ്‍സ് എടുത്ത് ഒറ്റയ്ക്ക് നിന്ന് പൊരുതിയ കോഹ് ലിയെ എഡ്ജ്ബാസ്റ്റണിലെ കണികള്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് പ്രോത്സാഹിപ്പിച്ചത്.

എന്നാല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയം പിടിച്ചപ്പോള്‍ അതെല്ലാം ഇംഗ്ലണ്ട് ആരാധകര്‍ മറന്നു. 31 റണ്‍സിനായിരുന്നു ഇന്ത്യന്‍ തോല്‍വി സമ്മതിച്ചത്. ആഗസ്റ്റ് ഒന്‍പതിനാണ് അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ രണ്ടാം ടെസ്റ്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com