വിലക്കിട്ട് ഒതുക്കണ്ട; റൂഫിന് മുകളില്‍ നിന്ന് ഫുട്‌ബോള്‍ പോരാട്ടം കവര്‍ ചെയ്ത് ഇറാന്‍ വനിതാ ഫോട്ടോഗ്രാഫര്‍

പുരുഷന്‍മാര്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന റിപ്പോര്‍ട്ടര്‍, ഫോട്ടോഗ്രാഫര്‍മാരില്‍ സ്ത്രീകളുണ്ടെങ്കില്‍ അവരെ സ്റ്റേഡിയത്തിനകത്തേക്ക് കടത്തില്ല
വിലക്കിട്ട് ഒതുക്കണ്ട; റൂഫിന് മുകളില്‍ നിന്ന് ഫുട്‌ബോള്‍ പോരാട്ടം കവര്‍ ചെയ്ത് ഇറാന്‍ വനിതാ ഫോട്ടോഗ്രാഫര്‍

റാനിലെ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുരുഷന്‍മാര്‍ മത്സരിക്കുന്ന കായിക ഇനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് വിലക്ക് നിലനില്‍ക്കുന്നുണ്ട്. പുരുഷന്‍മാര്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന റിപ്പോര്‍ട്ടര്‍, ഫോട്ടോഗ്രാഫര്‍മാരില്‍ സ്ത്രീകളുണ്ടെങ്കില്‍ അവരെ സ്റ്റേഡിയത്തിനകത്തേക്ക് കടത്തില്ല. അതേസമയം 2014ല്‍ പുരുഷ വോളിബോള്‍ നടക്കുമ്പോള്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ വനിതാ പത്രപ്രവര്‍ത്തകര്‍ക്കും ഫോട്ടോയെടുക്കാന്‍ വനിതാ ഫോട്ടോഗ്രാഫര്‍മാര്‍ക്കും അനുവാദം നല്‍കിയത് മാത്രമാണ് ഇതിനൊരപവാദമായി നില്‍ക്കുന്നത്. 

ഇറാനിയന്‍ വനിതാ മാധ്യമ ഫോട്ടോഗ്രാഫറും ഡിസൈനറുമായ പരിസ പോര്‍തഹെറിന്‍ എന്ന എന്ന യുവതിക്ക് പുരുഷ ഫുട്‌ബോള്‍ പോരാട്ടം കവര്‍ ചെയ്യാനത്തെിയപ്പോള്‍ നിയമം വിലങ്ങായത് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ്. ഇറാന്‍ ദേശീയ ലീഗ് മത്സരം കവര്‍ ചെയ്യാനെത്തിയ പരിസയ്ക്ക് സ്റ്റേഡിയത്തില്‍ കയറാന്‍ അനുമതി ലഭിച്ചില്ല. ഒരു ദേശീയ ഫുട്‌ബോള്‍ പോരാട്ടം കവര്‍ ചെയ്യുന്ന ആദ്യ വനിതാ ഫോട്ടോഗ്രാഫറെന്ന പെരുമ സ്വന്തമാക്കാനുള്ള അവസരമാണ് ഇതോടെ അധികൃതര്‍ ഇല്ലാതാക്കിയത്. 

എന്നാല്‍ തോറ്റ് പിന്‍മാറാനൊന്നും പരിസ തയ്യാറല്ലായിരുന്നു. തൊട്ടുസമീപമുള്ള കെട്ടിടത്തിന്റെ മുകളില്‍ കയറി നിന്ന് ക്യാമറ സ്റ്റാന്‍ഡില്‍ നിര്‍ത്തി പരിസ ഫുട്‌ബോള്‍ പോരാട്ടം ഒപ്പിയെടുത്തു. 

യുവതിയെ അഭിനന്ദിച്ച് നിരവധി പേരാണ് ട്വിറ്ററില്‍ എത്തിയത്. മാധ്യമ പ്രവര്‍ത്തകനും റേഡിയോ അനൗണ്‍സറുമായ അലി നൂറാനിയാണ് തന്റെ ട്വിറ്ററില്‍ ഈ വിഷയം പങ്കുവച്ചത്. എ.എഫ്.പിയുടെ മുന്‍ ടെഹ്‌റാന്‍ റിപ്പോര്‍ട്ടര്‍ കൂടിയാണ് അലി നൂറാനി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com