അര്‍ജന്റീനയെ കീഴടക്കി, ഇനി ക്രൊയേഷ്യ; ഇന്ത്യന്‍ അണ്ടര്‍ 20 ഫുട്‌ബോള്‍ ടീം അടുത്ത വെല്ലുവിളി ഏറ്റെടുക്കാനൊരുങ്ങുന്നു

വലിയ മത്സരങ്ങള്‍ കളിക്കാനുള്ള അവസരമൊരുക്കി അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. വഴി തുറന്നാല്‍ ഇന്ത്യക്ക് ഇനി നേരിടേണ്ടി വരിക ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയുടെ അണ്ടര്‍ 20 ടീമിനെ
അര്‍ജന്റീനയെ കീഴടക്കി, ഇനി ക്രൊയേഷ്യ; ഇന്ത്യന്‍ അണ്ടര്‍ 20 ഫുട്‌ബോള്‍ ടീം അടുത്ത വെല്ലുവിളി ഏറ്റെടുക്കാനൊരുങ്ങുന്നു

ലോക ഫുട്‌ബോളിലെ കരുത്തരായ അര്‍ജന്റീന അണ്ടര്‍ 20 ടീമിനെ ഇന്ത്യയുടെ അണ്ടര്‍ 20 ടീം തകര്‍ത്തത് വലിയ വാര്‍ത്തിയായി. ആ വിജയം ഇന്ത്യന്‍ ഫുട്‌ബോളിന് നല്‍കുന്ന ആത്മവിശ്വാസം വലുതായിരുന്നു. അതിന്റെ തുടര്‍ച്ചയായി വലിയ മത്സരങ്ങള്‍ കളിക്കാനുള്ള അവസരമൊരുക്കി അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. വഴി തുറന്നാല്‍ ഇന്ത്യക്ക് ഇനി നേരിടേണ്ടി വരിക ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയുടെ അണ്ടര്‍ 20 ടീമിനെ. 

ക്രൊയേഷ്യയില്‍ നടക്കുന്ന ചതുര്‍രാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ത്യന്‍ യുവനിരയെയും അയക്കാനാണ് ഫെഡറേഷന്റെ തീരുമാനം. എ.ഐ.എഫ്.എഫ് സെക്രട്ടറി കുശാല്‍ ദാസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യക്കു പുറമേ ഏതൊക്കെ ടീമുകളാണ് മത്സരിക്കുകയെന്നു വ്യക്തമായിട്ടില്ല. നേരത്തെ 
കോടിഫ് കപ്പ് പോരാട്ടത്തിലാണ് ശക്തരായ അര്‍ജന്റീനയെ ഇന്ത്യ 2-1ന് തകര്‍ത്തത്. 

അണ്ടര്‍ 20 ലോകകിരീടം നേടിയ അര്‍ജന്റീന ടീമിനെ ലോക ഫുട്‌ബോളില്‍ ഒരു പെരുമയും അവകാശപ്പെടാനില്ലാത്ത ഇന്ത്യന്‍ യുവനിര അട്ടിമറിച്ചത് ഫുട്‌ബോള്‍ ആരാധകരുടെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മത്സരത്തില്‍ അര മണിക്കൂറോളം പത്തു പേരുമായി പൊരുതിയാണ് ഇന്ത്യ അര്‍ജന്റീനക്കെതിരെ വിജയം നേടിയത് എന്നും ചേര്‍ത്തുവായിക്കണം. ടൂര്‍ണമെന്റിലെ ആദ്യ രണ്ടു മത്സരത്തില്‍ തോറ്റ ഇന്ത്യ മൂന്നാമത്തെ മത്സരത്തില്‍ അണ്ടര്‍20 ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ വെനസ്വലയെ സമനിലയില്‍ തളച്ചിരുന്നു. 

ഫുട്‌ബോളില്‍ ഇന്ത്യയുടെ യൂത്ത് ഡെവലപ്‌മെന്റ് പ്രോഗ്രാം നല്ല രീതിയില്‍ നടക്കുന്നു. അതിന്റെ തെളിവാണ് അര്‍ജന്റീനക്കെതിരായ മത്സരം കാണിച്ചു തന്നതെന്ന് കുശാല്‍ ദാസ് പറഞ്ഞു. 

മികച്ച ടീമുകളുമായി മത്സരങ്ങള്‍ കളിച്ചാല്‍ അതിന്റെ നേട്ടമുണ്ടാകുമെന്ന തിരിച്ചറിവാണ് ക്രൊയേഷ്യയില്‍ നടക്കുന്ന ടൂര്‍ണമെന്റിലേക്കു ടീമിനെ അയക്കാന്‍ ഇന്ത്യന്‍ അധികൃതരെ പ്രേരിപ്പിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com