ഇതാ മനോഹരമായൊരു കാഴ്ച; ആ അമ്മയുടെ മുഖത്തുണ്ടായിരുന്നു സഹനത്തിന്റെ നിര്‍വൃതി

ചെല്‍സിയുടെ ഇറ്റാലിയന്‍ താരം ജോര്‍ജീനോയും അമ്മയുമാണ് സമൂഹ മാധ്യമങ്ങളിലെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം
ഇതാ മനോഹരമായൊരു കാഴ്ച; ആ അമ്മയുടെ മുഖത്തുണ്ടായിരുന്നു സഹനത്തിന്റെ നിര്‍വൃതി

അമ്മ തന്റെ മകന്റെ ജേഴ്‌സി കണ്ടപ്പോള്‍ വിതുമ്പിപ്പോയി. അവരുടെ മുഖത്ത് അപ്പോള്‍ കണ്ട നിര്‍വൃതി ലോകത്തിന്റെ കൈയടി ഏറ്റുവാങ്ങുന്നു. ചെല്‍സിയുടെ ഇറ്റാലിയന്‍ താരം ജോര്‍ജീനോയും അമ്മയുമാണ് സമൂഹ മാധ്യമങ്ങളിലെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.  

മകനോടൊപ്പം ചെല്‍സി ഔദ്യോഗിക സ്‌റ്റോറിലെത്തിയപ്പോള്‍ മകന്റെ പേര് എഴുതിയ ജേഴ്‌സി കണ്ടാണ് താരത്തിന്റെ അമ്മ വിതുമ്പിപ്പോയത്.  ഇറ്റാലിയന്‍ ക്ലബ് നാപോളിയില്‍ നിന്ന് ഈ സീസണില്‍ ചെല്‍സിയിലെത്തിയ ജോര്‍ജിനോയുടെ അമ്മയാണ് ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയം കീഴടക്കിയത്. മകന്റെ ജേഴ്‌സി അവിടെ കണ്ടതോടെ അവരുടെ മുഖം സന്തോഷവും അഭിമാനവും കൊണ്ടു നിറഞ്ഞു. മകന്റെ നേട്ടത്തില്‍ അഭിമാനം കൊണ്ടു കണ്ണീരണിഞ്ഞ ആ അമ്മയെ ജോര്‍ജിനോ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുന്നതും കാണാം. 

മകന്റെ ആഗ്രഹങ്ങള്‍ക്കെല്ലാം കൂടെ നിന്ന് അവനെ ഒരു മികച്ച ഫുട്‌ബോള്‍ താരമാക്കാന്‍ വേണ്ടി സകല പിന്തുണയും നല്‍കിയ ഒരമ്മയും മകനും തമ്മിലുള്ള ആത്മബന്ധം കൂടിയാണ് ഈ ദൃശ്യങ്ങളിലെന്നാണ് വീഡിയോ കണ്ടതിനു ശേഷം ആരാധകര്‍ പ്രതികരിച്ചത്. തന്റെ സ്വപ്നം പൂവണിഞ്ഞ അമ്മയുടെ സന്തോഷം എന്നു പറഞ്ഞ് ജോര്‍ജിനോ വീഡിയോ ഷെയര്‍ ചെയ്തിട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com