ഗോള്‍ കീപ്പര്‍ക്ക് വേണ്ടി പണമൊഴുക്കി ചെല്‍സിയും; ആലിസണിനെ മറികടന്ന് കെപ

അത്‌ലറ്റിക്കോ ബില്‍ബാവോയില്‍ നിന്നും 80 മില്യണ്‍ യൂറോ(637 കോടി രൂപ) നല്‍കിയാണ് ചെല്‍സി ഇരുപത്തിമൂന്നുകാരനായ കെപയെ സ്വന്തമാക്കിയത്
ഗോള്‍ കീപ്പര്‍ക്ക് വേണ്ടി പണമൊഴുക്കി ചെല്‍സിയും; ആലിസണിനെ മറികടന്ന് കെപ

ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് ട്രാന്‍സ്ഫര്‍ വിപണിയില്‍ റെക്കോര്‍ഡിട്ട് മറ്റൊരു ഗോള്‍കീപ്പര്‍ കൂടി. സ്പാനിഷ് ഗോള്‍കീപ്പര്‍ കെപ അരിസാബല്‍ഗയെ സ്വന്തമാക്കാന്‍ ചെല്‍സിയാണ് ട്രാന്‍സ്ഫര്‍ വിപണിയില്‍ പണം ഒഴുക്കിയത്. 

അത്‌ലറ്റിക്കോ ബില്‍ബാവോയില്‍ നിന്നും 80 മില്യണ്‍ യൂറോ(637 കോടി രൂപ) നല്‍കിയാണ് ചെല്‍സി ഇരുപത്തിമൂന്നുകാരനായ കെപയെ സ്വന്തമാക്കിയത്. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ ഗോള്‍കീപ്പറാണ് കെപ. ട്രാന്‍സ്ഫര്‍ വിപണിയില്‍ ആലിസണ്‍ തീര്‍ത്ത റെക്കോര്‍ഡാണ് കെപ മറിടകന്നത്. 

ബ്രസീലിയന്‍ ഗോള്‍കീപ്പറായ ആലിസണിന് 75 മില്യണ്‍ യൂറോയായിരുന്നു ലിവര്‍പൂള്‍ വിലയിച്ചത്. ചെല്‍സിയുമായി ഏഴ് വര്‍ഷത്തെ കരാറാണ് കെപ ഒപ്പിട്ടിരിക്കുന്നത്. 2016ല്‍ അത്‌ലറ്റിക് ബില്‍ബോവിയ്‌ക്കൊപ്പം ചേര്‍ന്ന കെപ 53 ലാലീഗ മത്സരങ്ങള്‍ കളിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com