ലോര്‍ഡ്‌സില്‍ മഴ കളി തുടങ്ങി, ടോസ് വൈകുന്നു

ഇംഗ്ലണ്ട് ചൂടില്‍ വലയുന്നതിന് ഇടയിലാണ് മഴ എത്തിയതെങ്കിലും രണ്ടാം ടെസ്റ്റിനായി കാത്തിരുന്ന ആരാധകരെ ഇത് നിരാശരാക്കുന്നു
ലോര്‍ഡ്‌സില്‍ മഴ കളി തുടങ്ങി, ടോസ് വൈകുന്നു

മഴയെ തുടര്‍ന്ന് ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത് വൈകുന്നു. മഴ മാറാതെ നില്‍ക്കുന്നതിനെ തുടര്‍ന്ന് ടോസ് ഇടാനായിട്ടില്ല. ഇംഗ്ലണ്ട് ചൂടില്‍ വലയുന്നതിന് ഇടയിലാണ് മഴ എത്തിയതെങ്കിലും രണ്ടാം ടെസ്റ്റിനായി കാത്തിരുന്ന ആരാധകരെ ഇത് നിരാശരാക്കുന്നു. 

രണ്ട് സ്പിന്നര്‍മാരുമായിട്ടായിരിക്കും ഇന്ത്യ ഇറങ്ങുക എന്ന സുചന കോഹ് ലി കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ഇതുകൂടാതെ ബാറ്റിങ് ഓര്‍ഡറിലും വലിയ അഴിച്ചുപണി ഉണ്ടായേക്കുമെന്നാണ് സൂചന. ടോസിന് ശേഷമായിരിക്കും പ്ലേയിങ് ഇലവന്‍ വ്യക്തമാവുക. 

ധവാന് പുറത്തേക്ക് വഴി തുറക്കുമ്പോള്‍ പുജാര മൂന്നാമനായി ഇറങ്ങുകയും കോഹ് ലി നാലാമനാവുകയും ചെയ്‌തേക്കും. കരുണ്‍ നായര്‍ ടീമിലേക്കെത്താനും, മുരളി വിജയ് ഓപ്പണറായി ഇറങ്ങാനുമാണ് സാധ്യത. ബെന്‍ സ്റ്റോക്കിന്റെ അഭാവത്തിലാണ് ഇംഗ്ലണ്ട് ഇറങ്ങുക. മലന് പകരം ഒലി പോപ്പ് പ്ലേയിങ് ഇലവനിലെത്തി തന്റെ അരങ്ങേറ്റ മത്സരം കളിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com