ആന്‍ഡേഴ്‌സന്‍ വേട്ട തുടങ്ങി, വന്നപാടെ മടങ്ങി ഓപ്പണര്‍മാര്‍, ഇന്ത്യ പരുങ്ങുന്നു

ആന്‍ഡേഴ്‌സാനാണ് ഒന്നാം ഇന്നിങ്‌സിലെ വിക്കറ്റ് വേട്ട ആവര്‍ത്തിക്കുന്നുവെന്ന സൂചന നല്‍കി മുരളി വിജയിയെ മടക്കിയിരിക്കുന്നത്
ആന്‍ഡേഴ്‌സന്‍ വേട്ട തുടങ്ങി, വന്നപാടെ മടങ്ങി ഓപ്പണര്‍മാര്‍, ഇന്ത്യ പരുങ്ങുന്നു

നാലാം ദിനം സ്‌കോര്‍ ബോര്‍ഡില്‍ 35 റണ്‍സ് ചേര്‍ത്തതിന് പിന്നാലെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് ഇംഗ്ലണ്ട്. 285 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ട് നേടിയിരിക്കുന്നത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് മുരളി വിജയിയെ തുടക്കത്തില്‍ തന്നെ നഷ്ടമായി. 

സ്‌കോര്‍ ബോര്‍ഡ് തുറക്കാതെയാണ് വിജയ് ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്. ആന്‍ഡേഴ്‌സാനാണ് ഒന്നാം ഇന്നിങ്‌സിലെ വിക്കറ്റ് വേട്ട ആവര്‍ത്തിക്കുന്നുവെന്ന സൂചന നല്‍കി മുരളി വിജയിയെ മടക്കിയിരിക്കുന്നത്.മുരളി വിജയ്ക്ക് പിന്നാലെ രാഹുലിനെ വിക്കറ്റിന് പിന്നില്‍ കുരുക്കി ആന്‍ഡേഴ്‌സന്‍ ഇന്ത്യയെ വീണ്ടും പ്രഹരിച്ചു. ധവാനെ മാറ്റി രാഹുലിനെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവന്നിട്ടും ഇന്ത്യയ്ക്ക് രക്ഷിയില്ല. ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീഴ്ത്തി ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിലെ വിക്കറ്റ് വേട്ടയില്‍ ആന്‍ഡേഴ്‌സന്‍ സെഞ്ചുറി തികച്ചു.

തുടക്കത്തിലെ വിക്കറ്റ് നഷ്ടപ്പെട്ടത് ഇന്ത്യയുടെ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നു. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിലെ ആദ്യ രണ്ട് ഓവറുകള്‍ മെയ്ഡനായിരുന്നത് തന്നെ ആതിഥേയര്‍ സമ്മര്‍ദ്ധത്തിലാണെന്ന് വ്യക്തമാക്കുന്നതാണ്. ഇന്നിങ്‌സ് തോല്‍വി നേരിടേണ്ടി വന്നാല്‍ വലിയ വിമര്‍ശനമാകും കോഹ് ലിക്കും സംഘത്തിനും നേരിടേണ്ടി വരിക. ഇന്ത്യന്‍ ബാറ്റിങ് നിര അവസരത്തിനൊത്ത് ഉയരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com