ഇന്ത്യയെ മഴ രക്ഷിക്കുമോ? നാലാം ദിനത്തിലെ കാലാവസ്ഥ ഇങ്ങനെ

ആദ്യ ടെസ്റ്റിലും രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലും തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ബാറ്റിങ് നിര ലോര്‍ഡ്‌സില്‍ ഇന്നിങ്‌സ് തോല്‍വിയിലേക്ക് വീഴുമോ എന്ന ആശങ്കയിലാണ് ആരാധകര്‍
ഇന്ത്യയെ മഴ രക്ഷിക്കുമോ? നാലാം ദിനത്തിലെ കാലാവസ്ഥ ഇങ്ങനെ

നാലാം ദിനം ലീഡ് ഉയര്‍ത്താന്‍ ആതിഥേയരെ അനുവദിക്കാതെ പുറത്താക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. എന്നാല്‍ ആദ്യ ടെസ്റ്റിലും രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലും തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ബാറ്റിങ് നിര ലോര്‍ഡ്‌സില്‍ ഇന്നിങ്‌സ് തോല്‍വിയിലേക്ക് വീഴുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. 

ഇന്നിങ്‌സ് തോല്‍വിയെന്ന ആശങ്ക മുന്നില്‍ നില്‍ക്കുമ്പോള്‍ മഴയിലാണ് പ്രതീക്ഷയെന്നാണ് ആരാധകരുടെ പരിഹാസം. മഴ ഇന്ത്യയെ നാലാം ദിനം രക്ഷിക്കുമോ എന്ന് ചോദ്യം ആരാധകര്‍ ഉന്നയിച്ചു കഴിഞ്ഞു. 

മഴ ഇടയ്ക്ക് തടസപ്പെടുത്തിയേക്കാന്‍ എത്തുന്ന, മൂടിക്കെട്ടിയ കാലാവസ്ഥ തന്നെയാണ് ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നാലാം ദിനവും പ്രതീക്ഷിക്കുന്നത്. കാലാവസ്ഥയെ പ്രയോജനപ്പെടുത്തി സ്വിങ് ബൗളിങ്ങിലൂടെ ഇന്ത്യയെ 107 റണ്‍സിന് ഇംഗ്ലണ്ട് ചുരുട്ടിക്കെട്ടിയത്  പോലെ സമാനമായ കാലാവസ്ഥ ഉണ്ടായാല്‍ ഇംഗ്ലണ്ടിനെ ഇനിയും ലീഡ് ഉയര്‍ത്താന്‍ അനുവദിക്കാതെ ഇന്ത്യ ചുരുട്ടിക്കെട്ടുമോ എന്നാണ് ഇനി അറിയേണ്ടത്. 

വോക്‌സിന്റെ സെഞ്ചുറിയും ബെയര്‍സ്‌റ്റോവിന്റെ 93 ഇന്നിങ്‌സുമാണ് ഇംഗ്ലണ്ടിനെ ലീഡിലേക്ക് എത്തിച്ചത്. വോക്‌സ് പുറത്താവാതെ നില്‍ക്കുന്നു എന്നതാണ് ഇംഗ്ലണ്ടിന്റെ ആശ്വാസം. മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 250 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ടിനുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com