യുവന്റ്‌സിലേക്ക് ചേക്കേറിയതിന് പിന്നിലെ കാരണം? ക്രിസ്റ്റ്യാനോ വെളിപ്പെടുത്തുന്നു

എന്തുകൊണ്ട് ക്രിസ്റ്റ്യാനോ യുവന്റ്‌സ് തിരഞ്ഞെടുത്തു എന്നായിരുന്നു ആരാധകരെ കുഴക്കിയത്. എന്നാലാ ചോദ്യത്തിന് ക്രിസ്റ്റിയാനോ തന്നെ ഇപ്പോള്‍ മറുപടി നല്‍കുന്നു
യുവന്റ്‌സിലേക്ക് ചേക്കേറിയതിന് പിന്നിലെ കാരണം? ക്രിസ്റ്റ്യാനോ വെളിപ്പെടുത്തുന്നു

 ചാമ്പ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്തിയതിന് പിന്നാലെയായിരുന്നു സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ വിട്ടേക്കുമെന്ന സൂചന ആരാധകര്‍ക്ക് നല്‍കിയത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് മടങ്ങുമോ എന്നതായിരുന്നു ആരാധകര്‍ ആ സമയം ഉന്നയിച്ച ചോദ്യം. പക്ഷേ ഏവരേയും ഞെട്ടിച്ച് ഇറ്റാലിയന്‍ വമ്പന്‍ യുവന്റ്‌സിലേക്കായിരുന്നു ക്രിസ്റ്റ്യാനോയുടെ ചേക്കേറല്‍. 

എന്തുകൊണ്ട് ക്രിസ്റ്റ്യാനോ യുവന്റ്‌സ് തിരഞ്ഞെടുത്തു എന്നായിരുന്നു ആരാധകരെ കുഴക്കിയത്. എന്നാലാ ചോദ്യത്തിന് ക്രിസ്റ്റിയാനോ തന്നെ ഇപ്പോള്‍ മറുപടി നല്‍കുന്നു. കുട്ടിക്കാലം മുതല്‍ യുവന്റ്‌സിനോട് പ്രത്യേക താത്പര്യം ഉണ്ട്. ഇതാണ് സീരി എ ചാമ്പ്യന്‍മാരുടെ തട്ടകത്തിലേക്ക് ചേക്കേറുന്നതിന് കാരണമായതെന്നാണ് ക്രിസ്റ്റ്യാനോ വെളിപ്പെടുത്തുന്നത്. 

കറുപ്പും വെളുപ്പും വരകള്‍ നിറഞ്ഞ യുവന്റ്‌സിന്റെ ജേഴ്‌സിയില്‍ കളിക്കുക എന്നത് കുട്ടിക്കാലം മുതലുള്ള സ്വപ്‌നമാണ്. ലോകത്തിലെ വലിയ ക്ലബുകളില്‍ ഒന്നിലാണ് ഞാന്‍ കളിക്കാന്‍ പോകുന്നത്. ഇതില്‍ ഞാന്‍ സന്തോഷവാനാണ്. യുവന്റ്‌സ് എന്നും എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളു. അവരുടെ ആരാധകരുടെ സ്‌നേഹം വലുതാണെന്നും ക്രിസ്റ്റ്യാനോ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com