രണ്ടാം ടെസ്റ്റില്‍ ആധിപത്യം ഇംഗ്ലണ്ടിന് ; ക്രിസ് വോക്‌സിന് കന്നി സെഞ്ചുറി, സ്‌കോര്‍ 6 ന് 357

കളി നിര്‍ത്തുമ്പോള്‍ 159 പന്തുകളില്‍ നിന്ന് 120 റണ്‍സുമായി ക്രിസ് വോക്‌സും 24 പന്തില്‍ നിന്നും 22 റണ്‍സ് നേടി സാം കറനുമാണ് ക്രീസില്‍.
രണ്ടാം ടെസ്റ്റില്‍ ആധിപത്യം ഇംഗ്ലണ്ടിന് ; ക്രിസ് വോക്‌സിന് കന്നി സെഞ്ചുറി, സ്‌കോര്‍ 6 ന് 357

ലണ്ടന്‍: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 250 റണ്‍സ് ലീഡ്. മേല്‍ക്കൈ. ബാറ്റിങിലും ആധിപത്യം തുടര്‍ന്ന ഇംഗ്ലണ്ട് മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ 81 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെടുത്തിട്ടുണ്ട്. ടെസ്റ്റില്‍ ക്രിസ് വോക്‌സ് കന്നി സെഞ്ചുറി നേടി. കളി നിര്‍ത്തുമ്പോള്‍ 159 പന്തുകളില്‍ നിന്ന് 120 റണ്‍സുമായി ക്രിസ് വോക്‌സും 24 പന്തില്‍ നിന്നും 22 റണ്‍സ് നേടി സാം കറനുമാണ് ക്രീസില്‍.

രണ്ട് പേസര്‍മാരെ പ്രത്യക്ഷത്തിലും ഒരാളെ സര്‍പ്ലസുമായി വച്ച് ഫീല്‍ഡിംഗിനിറങ്ങിയ ഇന്ത്യ കളിക്കളത്തില്‍ നന്നേ വിയര്‍ത്തു. ഷമി മൂന്നും ഹാര്‍ദ്ദിക് പാണ്ഡ്യ രണ്ടും ഇഷാന്ത് ഒരു വിക്കറ്റും ഇന്ത്യയ്ക്കായി നേടി.  വിക്കറ്റ് നഷ്ടമില്ലാതെ അടിത്തറ കെട്ടിപ്പടുത്ത ഓപണര്‍മാര്‍ നാല് റണ്‍സെടുക്കുന്നതിനിടയില്‍ ഇന്ത്യന്‍ പേസര്‍മാര്‍ വിക്കറ്റ് തെറുപ്പിച്ച് ഞെട്ടിച്ചു. പക്ഷേ ഈ മാനസിക ആനുകൂല്യം നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് ആയില്ല.

89- 4 എന്ന നിലയില്‍ ഒരു ഘട്ടത്തില്‍ പരുങ്ങിയ ഇംഗ്ലണ്ടിനെ ബെയര്‍‌സ്റ്റോയും വോക്‌സും ചേര്‍ന്നാണ് കളിയിലേക്ക് തിരികെ കൊണ്ടു വന്നത്. പിന്നീട് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യന്‍ പേസര്‍മാരെ വെള്ളം കുടിപ്പിക്കുന്ന കാഴ്ചയായിരുന്നു ലോര്‍ഡ്‌സില്‍ കണ്ടത്. 

സ്വപ്‌നത്തില്‍ പോലും ഇത്രയും മനോഹരമായി കളിക്കാനാവുമെന്ന് വിചാരിച്ചില്ല എന്നായിരുന്നു മത്സര ശേഷം ക്രിസ് വോക്‌സിന്റെ പ്രതികരണം.

ഒന്നാം ഇന്നിങ്‌സില്‍ 107 റണ്‍സ് മാത്രമാണ് ഇന്ത്യയുടെ ' മികച്ച' ബാറ്റിങ് നിരയ്ക്ക് നേടാനായത്. മഴ കളിച്ച ദിവസമായിരുന്നു ഇന്ത്യയുടെ ബാറ്റിങ്. അതുകൊണ്ട് തന്നെ നനഞ്ഞ കടലാസ് പോലെയായിരുന്നു ഇന്ത്യന്‍ ബാറ്റിങ് നിര.38 പന്തില്‍ നിന്നും 29 എടുത്ത ആര്‍. അശ്വിനായിരുന്നു ഇന്ത്യന്‍ നിരയില്‍ അല്‍പമെങ്കിലും പിടിച്ചു നിന്നിരുന്നത്. ആന്‍ഡേഴ്‌സണ്‍ കളം നിറഞ്ഞ് കളിച്ചതോടെ അഞ്ചു വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com