ഇനിയും 20 ദിവസമുണ്ട്, പോഗ്ബയ്ക്ക് മുന്നില്‍ വാതില്‍ തുറന്നിട്ട് ബാഴ്‌സ

പ്രീമിയര്‍ ലീഗിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോ ആഗസ്റ്റ് 9ന് അവസാനിച്ചിരുന്നു എങ്കിലും സ്പാനിഷ് ക്ലബുകള്‍ക്ക് താരങ്ങളെ സ്വന്തമാക്കുന്നതിന് ആഗസ്റ്റ് 31 വരെ സമയമുണ്ട്
ഇനിയും 20 ദിവസമുണ്ട്, പോഗ്ബയ്ക്ക് മുന്നില്‍ വാതില്‍ തുറന്നിട്ട് ബാഴ്‌സ

ബാഴ്‌സയിലേക്ക് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം പോഗ്ബയ്ക്ക് വാതില്‍ തുറന്നിട്ട് ബാഴ്‌സലോണ പ്രസിഡന്റ് ജോസെപ് മരിയ. പ്രീമിയര്‍ ലീഗിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോ ആഗസ്റ്റ് 9ന് അവസാനിച്ചിരുന്നു എങ്കിലും സ്പാനിഷ് ക്ലബുകള്‍ക്ക് താരങ്ങളെ സ്വന്തമാക്കുന്നതിന് ആഗസ്റ്റ് 31 വരെ സമയമുണ്ട്. 

ലീഗ് മത്സരങ്ങളിലാണ് ഇപ്പോള്‍ ഞങ്ങളുടെ ശ്രദ്ധ. എന്നാല്‍ കളിക്കാരെ സ്വന്തമാക്കാന്‍ ഇനിയും സമയമുണ്ടെന്ന് ബാഴ്‌സ പ്രസിഡന്റ് പറയുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സീസണിലെ ആദ്യ മത്സരത്തില്‍ നായകന്റെ ചുമതലയുമായിട്ടായിരുന്നു പോഗ്ബ ലെയ്‌സ്റ്റര്‍സിറ്റിക്കെതിരെ ഇറങ്ങിയത്. എന്നാല്‍ മത്സരത്തിന് ശേഷമുള്ള പോഗ്ബയുടെ പ്രതികരണം വിവാദമായിരുന്നു. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ ഞാന്‍ ആവശ്യപ്പെടുന്നത് എന്താണെന്ന് ഞാന്‍ വെളിപ്പെടുത്തിയാല്‍ ക്ലബ് എന്നെ ശിക്ഷിച്ചേക്കുമെന്നായിരുന്നു പോഗ്ബയുടെ വാക്കുകള്‍. പോഗ്ബയും മൗറിഞ്ഞോയും തമ്മിലുള്ള പോര് കഴിഞ്ഞ സീസണില്‍ വ്യക്തമായിരുന്നു. 

ഈ സീസണില്‍ പോഗ്ബ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിട്ടേക്കുമെന്നായിരുന്നു അഭ്യൂഹം. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിട്ടാല്‍ ബാഴ്‌സയായിരിക്കും പോഗ്ബ ലക്ഷ്യം വയ്ക്കുന്നത് എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com