എതിരാളിയുടെ കഴുത്തൊടിച്ച ഷിബോബോ ഗ്രൗണ്ടില്‍; താരത്തെ അറസ്റ്റ് ചെയ്യണമെന്ന് ആരാധകര്‍

എംബൊനാനി എന്ന താരം തന്റെ അടുത്തേക്ക് പന്തിനായി പാഞ്ഞടുക്കുന്നത് കണ്ട് സ്വാനെ ഷിബോബോ തന്ത്രം കളിക്കളത്തില്‍ പുറത്തെടുക്കുകയായിരുന്നു
എതിരാളിയുടെ കഴുത്തൊടിച്ച ഷിബോബോ ഗ്രൗണ്ടില്‍; താരത്തെ അറസ്റ്റ് ചെയ്യണമെന്ന് ആരാധകര്‍

പ്രതിരോധത്തിന് എതിരാളികള്‍ക്ക് നേരെ കടുത്ത മുറകള്‍ ഫുട്‌ബോള്‍ മൈതാനത്ത് പരീക്ഷിക്കാറുണ്ട്. എന്നാല്‍ ഷിബോബോ സ്‌കില്‍ ഉപയോഗിച്ച് എതിര്‍ താരത്തിന്റെ കഴുത്തൊടിക്കുകയായിരുന്നു ദക്ഷിണാഫ്രിക്കന്‍ താരം തെംബ സ്വാനെ. 

പൊലോക്വാനെ-മാമെലോടി എന്നീ ടീമുകള്‍ തമ്മിലുള്ള മത്സരത്തിന് ഇടയിലായിരുന്നു സംഭവം. എംബൊനാനി എന്ന താരം തന്റെ അടുത്തേക്ക് പന്തിനായി പാഞ്ഞടുക്കുന്നത് കണ്ട് സ്വാനെ ഷിബോബോ തന്ത്രം കളിക്കളത്തില്‍ പുറത്തെടുക്കുകയായിരുന്നു. 

സ്വാനെയുടെ കാലുകളെ ലക്ഷ്യമാക്കി സ്ലൈഡ് ചെയ്ത് എത്തിയ എംബൊനാനി സ്വെനെ മാറി കളഞ്ഞതോടെ കഴുത്ത് കുത്തി ഗ്രൗണ്ടില്‍ വീഴുകയായിരുന്നു. സംഭവം കഴിഞ്ഞതോടെ ഈ പ്രവര്‍ത്തിക്ക് സ്വാനെയെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് ആരാധകരെത്തി. 

ഷിബാബോ തന്നെയാണ് ഞാന്‍  അവിടെ കളിക്കാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ അങ്ങിനെ ചെയ്തതിന് ഞാന്‍ എംബൊനാനിയോട് ക്ഷമ ചോദിച്ചതായി സ്വാനെ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com