കളിക്കുന്നില്ലെങ്കിലും ടെസ്റ്റ് റാങ്കിങില്‍ സ്മിത്ത് തന്നെ ഒന്നാമത്; കോഹ്‌ലി വീണ്ടും രണ്ടാമത്

കളിക്കുന്നില്ലെങ്കിലും ടെസ്റ്റ് റാങ്കിങില്‍ സ്മിത്ത് തന്നെ ഒന്നാമത്; കോഹ്‌ലി വീണ്ടും രണ്ടാമത്
കളിക്കുന്നില്ലെങ്കിലും ടെസ്റ്റ് റാങ്കിങില്‍ സ്മിത്ത് തന്നെ ഒന്നാമത്; കോഹ്‌ലി വീണ്ടും രണ്ടാമത്

ദുബൈ: പന്തു ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്ക് നേരിടുകയാണെങ്കിലും മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് വീണ്ടും ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരില്‍ ഒന്നാം സ്ഥാനത്ത്. ടെസ്റ്റ് ബാറ്റിങ് റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ പിന്തള്ളിയാണ് സ്മിത്ത് ഒന്നാം റാങ്കില്‍ തിരികെയെത്തിയത്. 

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ തകര്‍പ്പന്‍ സെഞ്ച്വറിയോടെ ഒന്നാം സ്ഥാനം സ്വന്തമാക്കിയ കോഹ്‌ലിക്ക് രണ്ടാം ടെസ്റ്റിലെ മോശം പ്രകടനമാണ് തിരിച്ചടിയായത്. 929 റേറ്റിങ് പോയിന്റുമായാണ് സ്മിത്ത് ഒന്നാമത് നില്‍ക്കുന്നത്. കോഹ്‌ലിക്ക് 919 റേറ്റിങ് പോയിന്റാണുള്ളത്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് മൂന്നാമതും ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസന്‍ നാലാമതും നല്‍ക്കുന്നു. ചേതേശ്വര്‍ പൂജാരയാണ് ആദ്യ പത്തില്‍ ഇടം പിടിച്ച മറ്റൊരു ഇന്ത്യന്‍ താരം പൂജാര ആറാം സ്ഥാനത്ത്. 

ബൗളര്‍മാരില്‍ ജെയിംസ് ആന്‍ഡേഴ്‌സനാണ് നേട്ടമുണ്ടാക്കിയത്. രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ച വെച്ച ആന്‍ഡേഴ്‌സന്‍ കഴിഞ്ഞ 28 വര്‍ഷത്തിനിടയില്‍ റാങ്കിങ്ങില്‍ 900 പോയിന്റ് നേടുന്ന ആദ്യ ഇംഗ്ലണ്ട് ബൗളറായി മാറി. ഇന്ത്യക്കെതിരേ മികച്ച ഓള്‍ റൗണ്ടര്‍ പ്രകടനം കാഴ്ച്ച വെച്ച ക്രിസ് വോക്‌സ് 34 സ്ഥാനങ്ങള്‍ ഉയര്‍ന്ന് ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ 50ാം സ്ഥാനത്തും മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്ന് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ 32മതും ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്തുമെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com