ഇത്രയും അഭിമാനത്തോടെ പടിയിറങ്ങാന്‍ ഇനിയവസരം കിട്ടില്ല; മരിയോ മാന്‍സുകിചും ദേശീയ ടീമിനോട് വിട പറഞ്ഞു

ഇത്രയും അഭിമാനത്തോടെ പടിയിറങ്ങാന്‍ ഇനിയവസരം കിട്ടില്ല; മരിയോ മാന്‍സുകിചും ദേശീയ ടീമിനോട് വിട പറഞ്ഞു
ഇത്രയും അഭിമാനത്തോടെ പടിയിറങ്ങാന്‍ ഇനിയവസരം കിട്ടില്ല; മരിയോ മാന്‍സുകിചും ദേശീയ ടീമിനോട് വിട പറഞ്ഞു

ഷ്യന്‍ ലോകകപ്പില്‍ ക്രൊയേഷ്യയെ ഫൈനല്‍ എത്തിക്കുന്നതില്‍ നിര്‍ണായക സാന്നിധ്യമായി നിന്ന മുന്നേറ്റ താരം മരിയോ മാന്‍സുകിച് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു. ദേശീയ ടീമില്‍ നിന്നാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരെ ഗോള്‍ നേടിയ മാന്‍സുകിച് സോഷ്യല്‍ മീഡിയ വഴിയാണ് 32കാരനായ ക്രൊയേഷ്യന്‍ താരം തന്റെ വിരമിക്കല്‍ തീരുമാനം അറിയിച്ചത്. നിലവില്‍ ഇറ്റാലിയന്‍ ക്ലബ് യുവന്റസിന്റെ താരമായ മാന്‍സുകിച് ക്ലബിനൊപ്പം തുടരും.

ക്രൊയേഷ്യയെ അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നേട്ടത്തിലേക്ക് നയിച്ചതിന്റെ പെരുമയുമായാണ് മാന്‍സുകിച് ദേശീയ കുപ്പായം അഴിക്കുന്നത്. ലോകകപ്പില്‍ രണ്ടാം സ്ഥാനക്കാരാകുകയെന്നത് തങ്ങളെ സംബന്ധിച്ചിടത്തോളം സ്വപ്ന നേട്ടമായിരുന്നുവെന്നും ഇതിനു മുന്‍പൊരു ടൂര്‍ണമെന്റിന് ശേഷവും ഇത്രയും അഭിമാനത്തോടെ തങ്ങള്‍ രാജ്യത്തേക്കു മടങ്ങിയിട്ടില്ലെന്നും താരം പറയുന്നു. ക്രൊയേഷ്യക്കായി വേണമെങ്കില്‍ മരണം വരെ കളിക്കും. എന്നാല്‍ ഇത്രയും അഭിമാനത്തോടെ പടിയിറങ്ങാന്‍ ഇനിയവസരം കിട്ടിയേക്കില്ലെന്നും താരം കുറിപ്പില്‍ അറിയിച്ചു.

ക്രൊയേഷ്യക്കായി 89 മത്സരങ്ങള്‍ കളിച്ച് 33 ഗോളുകള്‍ സ്വന്തമാക്കി. ക്ലബ് കരിയറില്‍ നിലവില്‍ യുവന്റസ് താരമാണ് മാന്‍സുകിച്. നേരത്തെ ബയേണ്‍ മ്യൂണിക്ക്, അത്‌ലറ്റികോ മാഡ്രിഡ് ടീമുകളിലും താരം കളിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com