ഇന്ത്യയ്ക്ക് ആശ്വാസ വാര്‍ത്ത എത്തുന്നു, ഭൂമ്ര മൂന്നാം ടെസ്റ്റിന്, റിഷഭ് പന്തും ടീമിലേക്ക്‌

രണ്ടാം ടെസ്റ്റ് കളിക്കാന്‍ ഭൂമ്ര ഫിറ്റായിരുന്നു എങ്കിലും മുന്‍ കരുതല്‍ നടപടിയെന്നോണം താരത്തിന് കുറച്ചു കൂടി വിശ്രമം അനുവദിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്
ഇന്ത്യയ്ക്ക് ആശ്വാസ വാര്‍ത്ത എത്തുന്നു, ഭൂമ്ര മൂന്നാം ടെസ്റ്റിന്, റിഷഭ് പന്തും ടീമിലേക്ക്‌

പരമ്പര നഷ്ടപ്പെടലിന്റെ പടിക്കല്‍ നില്‍ക്കുന്ന ഇന്ത്യയ്ക്ക് മൂന്നാം ടെസ്റ്റിന് ഇറങ്ങുന്നതിന് മുന്‍പ് സന്തോഷ വാര്‍ത്ത. പരിക്കില്‍ നിന്നും മുക്തനായി ജസ്പ്രിത് ഭൂമ്ര കളിക്കാന്‍ എത്തുന്നു എന്നതാണ് ഇന്ത്യയ്ക്ക് ആശ്വാസം പകരുന്നത്. 

വിരലിനേറ്റ പരിക്കിനെ തുടര്‍ന്ന് ഭൂമ്ര ഇംഗ്ലണ്ടില്‍ ശസ്ത്രക്രീയയ്ക്ക് വിധേയമായിരുന്നു. അയര്‍ലാന്‍ഡിനെതിരായ ആദ്യ ട്വിന്റി20ക്കിടെയായിരുന്നു ഭൂമ്രയ്ക്ക് പരിക്കേല്‍ക്കുന്നത്. രണ്ടാം ടെസ്റ്റ് കളിക്കാന്‍ ഭൂമ്ര ഫിറ്റായിരുന്നു എങ്കിലും മുന്‍ കരുതല്‍ നടപടിയെന്നോണം താരത്തിന് കുറച്ചു കൂടി വിശ്രമം അനുവദിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഭൂമ്ര ടീമിലേക്ക് എത്തുന്നത് ഇന്ത്യയുടെ പേസ് നിരയ്ക്ക് ശക്തി പകരും. രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ബാറ്റിങ് നിരയ്ക്ക് ഭീഷണി ഉയര്‍ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചിരുന്നില്ല. 

മൂന്നാം ടെസ്റ്റിന് പ്ലേയിങ് ഇലവനില്‍ കാര്യമായ മാറ്റം ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കുല്‍ദീപിന് പകരം ഭൂമ്ര ടീമിലെത്തിയേക്കും. ദിനേഷ് കാര്‍ത്തിക്കിന് പകരം റിഷഭ് പന്തും അവസാന പതിനൊന്നില്‍ ഇടം നേടിയേക്കും എന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com