ഹര്‍ദിക് പാണ്ഡ്യയുടെ ഓള്‍ റൗണ്ടര്‍ ടാഗ് എടുത്ത് കളയണം, രൂക്ഷ വിമര്‍ശനവുമായി ഹര്‍ഭജന്‍

ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ വലിയ സ്‌കോര്‍ കണ്ടെത്താന്‍ പാണ്ഡ്യയ്ക്ക് സാധിക്കുന്നില്ല. പാണ്ഡ്യയുടെ ബൗളിങ്ങിലേക്ക് വരുമ്പോള്‍ കോഹ് ലിക്ക് ആത്മവിശ്വാസം ഉണ്ടെന്നും തോന്നുന്നില്ല
ഹര്‍ദിക് പാണ്ഡ്യയുടെ ഓള്‍ റൗണ്ടര്‍ ടാഗ് എടുത്ത് കളയണം, രൂക്ഷ വിമര്‍ശനവുമായി ഹര്‍ഭജന്‍

ലോര്‍ഡ്‌സിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നേരെയുള്ള വിമര്‍ശനങ്ങള്‍അവസാനിക്കുന്നില്ല. ഒറ്റ രാത്രികൊണ്ട് കപില്‍ ദേവ് ആവാന്‍ സാധിക്കില്ല. ഹര്‍ദിക് പാണ്ഡ്യയില്‍ നിന്നും ഓള്‍ റൗണ്ടര്‍ ടാഗ് പിന്‍വലിക്കുകയാണ് വേണ്ടതെന്ന ഹര്‍ഭജന്‍ സിങ് പറഞ്ഞു. ഓള്‍ റൗണ്ടര്‍ സ്ഥാനത്തിരുന്ന ബെന്‍ സ്റ്റോക്‌സും, കറനും വോക്‌സുമെല്ലാം ടീമിന് നല്‍കിയ മികച്ച പ്രകടനം വിലയിരുത്തിയാല്‍ ഹര്‍ദിക്കില്‍ നിന്നും ഓള്‍ റൗണ്ടര്‍ ടാഗ് നമ്മള്‍ എടുത്തു കളയേണ്ടി വരും.

ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ വലിയ സ്‌കോര്‍ കണ്ടെത്താന്‍ പാണ്ഡ്യയ്ക്ക് സാധിക്കുന്നില്ല. പാണ്ഡ്യയുടെ ബൗളിങ്ങിലേക്ക് വരുമ്പോള്‍ കോഹ് ലിക്ക് ആത്മവിശ്വാസം ഉണ്ടെന്നും തോന്നുന്നില്ല. ലോര്‍ഡ്‌സിലേത് പോലുള്ള സാഹചര്യങ്ങളില്‍ വേണ്ടവിധം ബൗള്‍ ചെയ്യാന്‍ പാണ്ഡ്യയ്ക്ക് സാധിക്കുന്നില്ല എങ്കില്‍ അത് ഇന്ത്യയ്ക്കും പാണ്ഡ്യയ്ക്കും പ്രശ്‌നമാകും ഭാവിയില്‍,  ഹര്‍ഭജന്‍ പറയുന്നു. 

മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയെ തല്‍സ്ഥാനത്ത് നിന്നും നീക്കണം എന്ന ആവശ്യം ശക്തമായതിന് പിന്നാലെ ശാസ്ത്രിക്കെതിരേയും
പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം ഹര്‍ഭജന്‍ സിങ്. ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീം നേരിടുന്ന തകര്‍ച്ചയ്ക്ക് രവി ശാസ്ത്രി ഉത്തരം പറയണം എന്ന് ഹര്‍ഭജന്‍ സിങ് പറഞ്ഞു. എല്ലാ മത്സരങ്ങളും നമുക്ക് ഹോം  മത്സരങ്ങള്‍ തന്നെയാണ്. കാരണം എതിരാളികള്‍ക്കെതിരെ അല്ല, പിച്ചിനോടാണ് നമ്മള്‍ മത്സരിക്കുന്നത്. എവിടെ കളിച്ചാലും പിച്ച് കയ്യടക്കുക എന്നതാണ് നമ്മുടെ ജോലി എന്നായിരുന്നു ഇംഗ്ലണ്ടിലേക്ക് പോകും മുന്‍പ് ശാസ്ത്രി പറഞ്ഞത്. 

ഇന്ത്യന്‍ പരമ്പര തോറ്റാല്‍ ഈ പറഞ്ഞ വാക്കുകളെല്ലാം ശാസ്ത്രിക്ക് തിരിച്ചെടുക്കേണ്ടി വരുമെന്ന് ഭാദി പറയുന്നു. ഇന്ന് അല്ലെങ്കില്‍ നാളെ കോച്ച് ഉത്തരം നല്‍കിയേ മതിയാവു. നമ്മളോട് ഉത്തരം പറയേണ്ട ഉത്തരവാദിത്വം കോച്ചിനുണ്ട്. പൊരുതി നോക്കുവാന്‍ പോലും തയ്യാറാവാതെയാണ് ഇന്ത്യ തോറ്റിരിക്കുന്നത്. ഇതാണ് കൂടുതല്‍ ഹൃദയം തകര്‍ത്തതെന്ന് ഹര്‍ഭജന്‍ ചൂണ്ടിക്കാണിക്കുന്നു. 

വിദേശ പര്യടനങ്ങളില്‍ ഓപ്പണിങ് കൂട്ടുകെട്ടുകളാണ് കളിയുടെ ഗതി തിരിക്കുന്നത് തന്നെ. എന്നാല്‍ ഓരോ മത്സരത്തിലും നമ്മുടെ ഓപ്പണിങ് ജോഡികള്‍ മാറിക്കൊണ്ടിരുന്നു. എല്ലാ മത്സരത്തിലും പ്ലേയിങ് ഇലവന്‍ മാറുന്നു. മധ്യനിര സെറ്റ് ആയിട്ടില്ല. ഗ്രീന്‍ വിക്കറ്റില്‍ മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ രണ്ട് സ്പിന്നര്‍മാരെയാണ് ഇന്ത്യ ഇറക്കിയത്. ഇത് എന്തിനാണെന്ന് മനസിലാവുന്നില്ല എന്നും ഹര്‍ഭജന്‍ പറയുന്നു. എക്‌സ്ട്രാ സ്പിന്നറിന്റെ സ്ഥാനത്ത് ഉമേഷിനെ ആണ് ഇറക്കിയത് എങ്കില്‍ 160-170 സ്‌കോറില്‍ ഇംഗ്ലണ്ടിനെ പുറത്താക്കാമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com