ഗൗതം ഗംഭീര്‍ രാഷ്ട്രീയത്തിലേക്കോ? ഡല്‍ഹിയില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും

ഗംഭീറിനെ മുന്‍നിര്‍ത്തി ആം ആദ്മിയില്‍ നിന്ന് ഡല്‍ഹി പിടിക്കാനാണ് ബിജെപിയുടെ കണക്കുകൂട്ടല്‍
ഗൗതം ഗംഭീര്‍ രാഷ്ട്രീയത്തിലേക്കോ? ഡല്‍ഹിയില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും

ന്യൂഡല്‍ഹി: മുഹമ്മദ് അസ്ഹറുദ്ദീന്റേയും നവ്‌ജ്യോത് സിങ് സദ്ദുവിന്റെയും പാത പിന്തുടര്‍ന്ന്  ഗൗതം ഗംഭീറും രാഷ്ട്രീയത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ ഗംഭീര്‍ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി ഡല്‍ഹി നേതൃത്വം ഇതിനായി അദ്ദേഹത്തെ സമീപിച്ചതായും സൂചനകളുണ്ട്. 

സാമൂഹിക മാധ്യമങ്ങളില്‍ തികഞ്ഞ ദേശീയവാദിയായാണ് ഗംഭീര്‍ ഇടപെടലുകള്‍ നടത്താറുള്ളത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഇപ്പോഴും ഗംഭീര്‍ വിരമിച്ചിട്ടില്ല. പക്ഷേ സമീപ ഭാവിയില്‍ അത്തരമൊരു പ്രഖ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തോട് അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്. ഗംഭീറിനെ മുന്‍നിര്‍ത്തി ആം ആദ്മിയില്‍ നിന്ന് ഡല്‍ഹി പിടിക്കാനാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

രണ്ട് തവണയാണ് ഗംഭീര്‍ അംഗമായ ഇന്ത്യന്‍ ടീം ലോകകപ്പില്‍ മുത്തമിട്ടിട്ടുള്ളത്. നിര്‍ണായക സമയങ്ങളില്‍ ടീമിനായി സ്‌കോര്‍ ചെയ്യാന്‍ ഈ ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന് മിക്കവാറും കളികളില്‍ കഴിഞ്ഞിട്ടുണ്ട്. 58 ടെസ്റ്റുകളില്‍ നിന്ന് 4154 റണ്‍സുകളും  147 ഏകദിനങ്ങളില്‍ നിന്ന് 5,238 റണ്‍സുകളുമാണ് ഈ മുപ്പത്തിയാറുകാരന്റെ കളിക്കളത്തിലെ സമ്പാദ്യം. തുടര്‍ച്ചയായ അഞ്ച് ടെസ്റ്റ് മത്സരങ്ങളില്‍ സെഞ്ചുറി നേടിയഒരേയൊരു ഇന്ത്യന്‍ താരവും അന്താരാഷ്ട്ര ക്രിക്കറ്റിലെ നാലാം ക്രിക്കറ്ററുമാണ് ഗംഭീര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com