ചരിത്രം കുറിച്ച് വിനേഷ് ഫോഗട്ട്; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണത്തിളക്കം 

ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട്
ചരിത്രം കുറിച്ച് വിനേഷ് ഫോഗട്ട്; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണത്തിളക്കം 

 ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന ആദ്യ വനിതാ ഗുസ്തി താരമായി വിനേഷ് മാറി. വനിതാ വിഭാഗം 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയിലാണ് വിനേഷ് സ്വര്‍ണം നേടിയത്. ഫൈനലില്‍ ജപ്പാന്‍ താരം യൂകി ഇറിയെ 6-2ന് വീഴ്ത്തിയാണ് ഇരുപത്തിനാലുകാരിയായ ഫോഗട്ട് ഇന്ത്യയുടെ രണ്ടാം സ്വര്‍ണമെഡല്‍ ജേതാവായത്. പുരുഷവിഭാഗം ഗുസ്തിയില്‍ ബജ്‌റംഗ് പൂനിയ ആദ്യ ദിനത്തില്‍ സ്വര്‍ണം നേടിയിരുന്നു. 

രണ്ടാം ദിനത്തില്‍ ഇന്ത്യ നേടുന്ന മൂന്നാമത്തെ മെഡലാണ് വിനേഷിന്റേത്. ജക്കാര്‍ത്ത ഗെയിംസില്‍ അഞ്ചാമത്തെയും. നേരത്തെ, പുരുഷവിഭാഗം ഷൂട്ടിങ് ട്രാപ്പില്‍ ഇരുപതുകാരന്‍ താരം ലക്ഷയ്, 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ദീപക് കുമാര്‍ എന്നിവര്‍ വെള്ളി നേടിയിരുന്നു. പുരുഷവിഭാഗം ട്രാപ്പില്‍ മാനവ്ജീത് സിങ് സന്ധു നാലാം സ്ഥാനത്തായപ്പോള്‍, 10 മീറ്റര്‍ എയര്‍ റൈഫിളില്‍ രവി കുമാറും നാലാമതെത്തി. അതേസമയം, 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ പൂജ ദണ്ഡയും 62 കിലോഗ്രാം വിഭാഗത്തില്‍ സാക്ഷി മാലിക്ക് സെമിയിലെത്തിയെങ്കിലും തോറ്റു. പുരുഷവിഭാഗം 125 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ സുമിത് മാലിക്, വനിതാ വിഭാഗം 53 കിലോയില്‍ പിങ്കി ജാന്‍ഗ്ര എന്നിവര്‍ ആദ്യ റൗണ്ടില്‍ തോറ്റു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com