എനിക്ക് ആ വിശേഷണങ്ങള്‍ വേണ്ട, പാണ്ഡ്യ ആവാന്‍ അനുവദിക്കൂ, കേണപേക്ഷിച്ച് ഹര്‍ദിക് പാണ്ഡ്യ

ഇംഗ്ലണ്ടിന്റെ അഞ്ച് വിക്കറ്റ് പിഴുത് ആതിഥേയരെ 161 റണ്‍സില്‍ ഒതുക്കിയതിന് പിന്നാലെ വിമര്‍ശകര്‍ക്ക് കളിക്കളത്തിന് പുറത്തും മറുപടി നല്‍കുകയാണ് പാണ്ഡ്യ
എനിക്ക് ആ വിശേഷണങ്ങള്‍ വേണ്ട, പാണ്ഡ്യ ആവാന്‍ അനുവദിക്കൂ, കേണപേക്ഷിച്ച് ഹര്‍ദിക് പാണ്ഡ്യ

ട്രെന്‍ഡ് ബ്രിഡ്ജില്‍ വിമര്‍ശകരുടെ എല്ലാം വായടപ്പിക്കുകയായിരുന്നു ഹര്‍ദിക് പാണ്ഡ്യ. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ അഞ്ച് വിക്കറ്റ് പിഴുത് ആതിഥേയരെ 161 റണ്‍സില്‍ ഒതുക്കിയതിന് പിന്നാലെ വിമര്‍ശകര്‍ക്ക് കളിക്കളത്തിന് പുറത്തും മറുപടി നല്‍കുകയാണ് പാണ്ഡ്യ. 

എനിക്ക കപില്‍ ദേവ് ആവേണ്ടതില്ല. കപില്‍ ദേവുമായി എന്നെ താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കൂ എന്നാണ് ഹര്‍ദിക് പറയുന്നത്. താരതമ്യം ചെയ്യുന്നതില്‍ പ്രശ്‌നം ഇല്ല. എന്നാല്‍ മോശം പ്രകടനം വരുമ്പോള്‍, അല്ലെങ്കില്‍ തെറ്റു പറ്റുമ്പോള്‍ മാത്രം ഈ താരതമ്യങ്ങള്‍ വരുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പാണ്ഡ്യ പറയുന്നു. 

കപില്‍ ദേവ് ആവണം എന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. എന്നെ പാണ്ഡ്യ ആവാന്‍ അനുവദിച്ചാല്‍ മതി. 40 ഏകദിനങ്ങളും, 10 ടെസ്റ്റുകളും കളിച്ച് ഞാന്‍ ഇവിടെ വരെ എത്തിയത് ഹര്‍ദിക് പാണ്ഡ്യ ആയിട്ടാണ്, കപില്‍ ദേവ് ആയിട്ടല്ലെന്നും താരതമ്യം ചെയ്ത് വിമര്‍ശിക്കുന്നവരോട് പാണ്ഡ്യ പറയുന്നു. 

29 ഡെലിവറികളില്‍ നിന്നുമാണ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ഉള്‍പ്പെടെ അഞ്ച ബാറ്റ്‌സമാന്‍മാരെ ഹര്‍ദിക് പവലിയനിലേക്ക് മടക്കിയത്. 27 ബോളില്‍ നിന്നും അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ഹര്‍ഭജന്‍ സിങ്ങിന്റെ റെക്കോര്‍ഡ് ആണ് ഹര്‍ദിക് ഇവിടെ മറികടന്നത്. 

വിമര്‍ശകര്‍ക്ക് വേണ്ടിയല്ല ഞാന്‍ കളിക്കുന്നത്. അവര്‍ പറയുന്നതിന് അവര്‍ക്ക് പണം ലഭിക്കുന്നുണ്ട്. എന്നാല്‍ അവര്‍ പറയുന്നതില്‍ ഞാന്‍ ഒരു ശ്രദ്ധയും നല്‍കുന്നില്ല. രാജ്യത്തിന് വേണ്ടി കളിക്കുന്നു, ശരിയായ കാര്യമാണ് ഞാന്‍ ചെയ്യുന്നത്. എന്നില്‍ എന്റെ ടീം സന്തുഷ്ടരാണ്. മറ്റൊന്നും ഇവിടെ വിഷയം അല്ലെന്നും പാണ്ഡ്യ ചൂണ്ടിക്കാണിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com