കേരളത്തിന് ഒപ്പം ഞങ്ങളുടെ മനസുണ്ട്; സഹായിക്കാന്‍ ആരാധകരോട് ഇറ്റാലിയന്‍ ക്ലബിന്റെ ആഹ്വാനം

ഇറ്റാലിയന്‍ ക്ലബായ റോമയാണ് കേരളത്തിലെ ദുരിതം അനുഭവിക്കുന്നവര്‍ക്കൊപ്പം ഞങ്ങളുടെ മനസുണ്ടെന്ന് പ്രഖ്യാപിക്കുന്നത്
കേരളത്തിന് ഒപ്പം ഞങ്ങളുടെ മനസുണ്ട്; സഹായിക്കാന്‍ ആരാധകരോട് ഇറ്റാലിയന്‍ ക്ലബിന്റെ ആഹ്വാനം

മഹാപ്രളയത്തില്‍ നിന്നും തിരിച്ചു വരുന്ന കേരളത്തിന് ഒപ്പം നിന്ന് മറ്റൊരു ഫുട്‌ബോള്‍ ക്ലബ് കൂടി. ഇറ്റാലിയന്‍ ക്ലബായ റോമയാണ് കേരളത്തിലെ ദുരിതം അനുഭവിക്കുന്നവര്‍ക്കൊപ്പം ഞങ്ങളുടെ മനസുണ്ടെന്ന് പ്രഖ്യാപിക്കുന്നത്. 

കേരളത്തിലെ ജനങ്ങളെ എങ്ങിനെ സഹായിക്കാന്‍ സാധിക്കും എന്നതില്‍ അധികൃതരുമായി ചര്‍ച്ച നടത്തി വരികയാണ്. ആരാധകര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ സഹായം നല്‍കാമെന്നും റോമ ലോകമെമ്പാടുമുള്ള തങ്ങളുടെ ആരാധകരോട് പറയുന്നു. 

കേരളത്തിലെ പ്രളയ വാര്‍ത്ത ലോകത്തിന്റെ ശ്രദ്ധയിലേക്ക് എത്തിയതിന് പിന്നാലെ ബാഴ്‌സ, ലിവര്‍പൂള്‍ ഉള്‍പ്പെടെയുള്ള ക്ലബുകള്‍ കേരളത്തിനൊപ്പം നില്‍ക്കുന്നുവെന്ന് വ്യക്തമാക്കി മുന്നോട്ടു വന്നിരുന്നു. ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്ന തങ്ങള്‍ക്ക ഒപ്പം തങ്ങളുടെ ഇഷ്ട ക്ലബുകളും നില്‍ക്കുന്നുവെന്ന സന്തോഷത്തിലാണ് ദുരിതത്തിന് നടുവില്‍ നില്‍ക്കുമ്പോഴും കേരളത്തിലെ ആരാധകര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com