കേരളത്തിന് ക്രിസ്റ്റ്യാനോ 77 കോടി കൊടുത്തോ? സത്യമെന്താണ്?

പരസ്യമായി പ്രഖ്യാപിക്കാതെയാണ് ക്രിസ്റ്റ്യാനോ കേരളത്തിനായി സാമ്പത്തിക സഹായം നല്‍കിയതെന്നാണ് ചിലരുടെ വാദം
കേരളത്തിന് ക്രിസ്റ്റ്യാനോ 77 കോടി കൊടുത്തോ? സത്യമെന്താണ്?

ദുരിത കയത്തില്‍ നിന്നും കേരളത്തെ തിരിച്ചു പിടിക്കാന്‍ സഹായവുമായി നിരവധി കരങ്ങള്‍ വരവെ, പോര്‍ച്ചുഗല്‍ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സഹായവുമായി എത്തിയെന്ന് അഭ്യൂഹം സമൂഹമാധ്യമങ്ങളില്‍ പടരുന്നു. കേരളത്തിന് ക്രിസ്റ്റ്യാനോ 77 കോടി രൂപ നല്‍കിയെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ അവകാശപ്പെടുന്നത്. 

സിറിയയിലേയും ഇസ്രായേലിലേയും കുട്ടികള്‍ക്കുള്‍പ്പെടെ സഹായവുമായി എത്തുന്ന ക്രിസ്റ്റ്യാനോയോട് കേരളത്തില്‍ നിന്നുമുള്ള ആരാധകര്‍ സഹായം ചോദിച്ചതോടെയാണ് ഈ അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ ആരംഭിച്ചത്. പരസ്യമായി പ്രഖ്യാപിക്കാതെയാണ് ക്രിസ്റ്റ്യാനോ കേരളത്തിനായി സാമ്പത്തിക സഹായം നല്‍കിയതെന്നാണ് ചിലരുടെ വാദം. 

ലിവര്‍പൂളും, ബാഴ്‌സലോണയും റോമയും ഉള്‍പ്പെടെയുള്ള ഫുട്‌ബോള്‍ ക്ലബുകള്‍ കേരളത്തിന് സഹായം വാഗ്ദാനം ചെയ്ത് മുന്നോട്ടു വന്നിരുന്നു. എന്നാല്‍ ക്രിസ്റ്റിയാനോ സാമ്പത്തിക സഹായം കേരളത്തിന് നല്‍കിയെന്ന റിപ്പോര്‍ട്ടുകളില്‍ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ക്രിസ്റ്റിയാനോ പണം നല്‍കിയതെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിപ്പിക്കുന്നവരുടെ വാദം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com