ബുമ്‌റ കൊടുങ്കാറ്റില്‍ ഇംഗ്ലണ്ട് തകര്‍ന്നടിയുന്നു; മൂന്നാം ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക് 

ആദ്യ രണ്ട് ടെസ്റ്റുകളിലെ തോല്‍വിക്ക് പകരം ചോദിച്ച് ഇന്ത്യ ടെന്‍ബ്രിജിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ജയത്തിലേക്ക്
ബുമ്‌റ കൊടുങ്കാറ്റില്‍ ഇംഗ്ലണ്ട് തകര്‍ന്നടിയുന്നു; മൂന്നാം ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക് 

നോട്ടിങ്ഹാം: ആദ്യ രണ്ട് ടെസ്റ്റുകളിലെ തോല്‍വിക്ക് പകരം ചോദിച്ച് ഇന്ത്യ ടെന്‍ബ്രിജിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ജയത്തിലേക്ക്. ഒന്‍പതിന് 291
എന്ന നിലയിലേക്ക് ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടിയ ഇന്ത്യയ്ക്ക് വിജയം ഒരു
വിക്കറ്റ് അകലെ. 62 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായി പതറിയ ഇംഗ്ലണ്ടിനെ സെഞ്ച്വറി നേടിയ ജോസ് ബട്‌ലറും (106), അര്‍ധ സെഞ്ച്വറിയുമായി ബെന്‍ സ്‌റ്റോക്‌സും (62) കരകയറ്റി. 150 റണ്‍സും കടന്ന് മുന്നേറിയ ജോസ് ബട്‌ലര്‍- ബെന്‍ സ്‌റ്റോക്‌സ് കൂട്ടുകെട്ട് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കിയെങ്കിലും ഇരുവരേയും പുറത്താക്കി ജസ്പ്രിത് ബുമ്‌റ ഇന്ത്യയെ മത്സരത്തില്‍ മടക്കിയെത്തിച്ചു. അഞ്ച്‌
വിക്കറ്റുകള്‍ സ്വന്തമാക്കി ബുമ്‌റ കളം നിറഞ്ഞതോടെ ഇംഗ്ലണ്ട് തകര്‍ന്നടിയുകയായിരുന്നു. 

176 പന്തില്‍ 106 റണ്‍സെടുത്താണ് ജോസ് ബട്‌ലര്‍ പുറത്തായത്. ആദില്‍ റാഷിദ് (22)  ക്രീസില്‍.  അലിസ്റ്റര്‍ കുക്ക് (39 പന്തില്‍ 17), കീറ്റന്‍ ജെന്നിങ്‌സ് (31 പന്തില്‍ 13), ജോ റൂട്ട് (40 പന്തില്‍ 13), ഒലി പോപ് (39 പന്തില്‍ 16), ജോണി ബെയര്‍ സ്‌റ്റോ (പൂജ്യം), ക്രിസ് വോക്‌സ് (മൂന്ന് പന്തില്‍ നാല്) എന്നിവരാണ് ഇംഗ്ലിഷ് നിരയില്‍ പുറത്തായ മറ്റു ബാറ്റ്‌സ്മാന്‍മാര്‍. ഇഷാന്ത് ശര്‍മ രണ്ട് വിക്കറ്റുകളും മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. 

521 റണ്‍സ് വിജലക്ഷ്യമാണ് ഇന്ത്യ ഇംഗ്ലണ്ടിനു മുന്നില്‍ ഉയര്‍ത്തിയത്. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 329ഉം രണ്ടാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സും കണ്ടെത്തി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 161 റണ്‍സില്‍ അവസാനിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com