ആ കാലുകളെ ഇനിയും ഇങ്ങനെ വിട്ടുകൂടാ, ഭൂമ്രയുടെ നോബോള്‍ വിക്കറ്റിനെ ട്രോളി ആരാധകര്‍

ആദില്‍ റാഷിദിനെ കോഹ് ലിയുടെ കൈകളില്‍ എത്തിച്ച് അഞ്ച് വിക്കറ്റ് നേട്ടം എന്നതിലേക്ക് ഭൂമ്ര എത്തിയപ്പോള്‍ പതിവ് നോ ബോള്‍ അവിടേയും എത്തി
ആ കാലുകളെ ഇനിയും ഇങ്ങനെ വിട്ടുകൂടാ, ഭൂമ്രയുടെ നോബോള്‍ വിക്കറ്റിനെ ട്രോളി ആരാധകര്‍

ജൂണ്‍ 18, 2017. ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍. അന്ന് പാക് ഓപ്പണര്‍ ഫഖര്‍ സമനെ മൂന്ന് റണ്‍സ് എടുത്ത് നില്‍ക്കെ ഭൂമ്ര കുടുക്കി. പക്ഷേ ഭൂമ്രയുടെ കാലുകള്‍ പരിധിയും കടന്നിരുന്നു. അന്നത്തെ ആ നോബോളിന് വലിയ വിലയാണ് ഇന്ത്യയ്ക്ക് നല്‍കേണ്ടി വന്നത്. സമന്‍ തകര്‍ത്ത് കളച്ച് സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്നു. 

അന്ന് തന്റെ നോബോളിനെ ജയ്പൂര്‍ ട്രാഫിക് പൊലീസ് ബോധവത്കരണത്തിനായി ഉപയോഗിച്ചതിനെതിരെ പൊട്ടിത്തെറിച്ചായിരുന്നു ഭൂമ്ര പ്രതികരിച്ചത്. ഭൂമ്രയുടെ നോബോള്‍ വീണ്ടും ആരാധകരുടെ ഓര്‍മയിലേക്ക് എത്തി. ഇംഗ്ലണ്ടിന്റെ ആദില്‍ റാഷിദിന്റെ വിക്കറ്റ് നോ ബോള്‍ ഡെലിവറിയില്‍ ആയപ്പോഴായിരുന്നു അത്.ഭൂമ്രയെ പിന്തുടരുന്ന നോ ബോള്‍ ശാപത്തെയാണ് ആരാധകര്‍ ഇപ്പോള്‍ പരിഹസിക്കുന്നത്. പരിക്കില്‍ നിന്നുമുള്ള തിരിച്ചു വരവ് ഇംഗ്ലണ്ടിന്റെ നടുവൊടുച്ചാണ് ഭൂമ്ര ആഘോഷിച്ചത്. മറ്റൊരു അഞ്ച് വിക്കറ്റ് നേട്ടം കൂടി തന്റെ കരിയറിലേക്ക് ഭൂമ്ര കൊണ്ടുവരുമ്പോള്‍ അവിടേയും നോ ബോള്‍ ഭൂമ്രയൊടൊപ്പം ഉണ്ട്.

ബട്ട്‌ലറിന്റേയും സ്‌റ്റോക്കിന്റേയും റെക്കോര്‍ഡ് കൂട്ടുകെട്ട് തകര്‍ത്ത് ഭൂമ്ര, ബട്ട്‌ലറിന് പിന്നാലെ ബയര്‍സ്റ്റൗവിനേയും വോക്‌സിനേയും പവലിയനിലേക്ക് മടക്കി ഭൂമ്ര തന്റെ വിക്കറ്റ് വേട്ട നാലിലേക്ക് എത്തിച്ചു. എന്നാല്‍ ആദില്‍ റാഷിദിനെ കോഹ് ലിയുടെ കൈകളില്‍ എത്തിച്ച് അഞ്ച് വിക്കറ്റ് നേട്ടം എന്നതിലേക്ക് ഭൂമ്ര എത്തിയപ്പോള്‍ പതിവ് നോ ബോള്‍ അവിടേയും എത്തി. 

ടിവി റിപ്ലേകളില്‍ നോബോള്‍ എന്ന് വ്യക്തമായെങ്കിലും വൈകാതെ സ്റ്റുവര്‍ട്ട് ബ്രോഡിനെ മടക്കി ഭൂമ്ര അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. എന്നാല്‍ വിക്കറ്റ് വീഴുന്ന ഡെലിവറികള്‍ നോബോള്‍ ആവുന്ന ഭൂമ്രയുടെ പോക്കിനെ ട്രോളുകയാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com