ഏഷ്യന്‍ ഗെയിംസ്; പൊരുതി തോറ്റ് അങ്കിത, ടെന്നീസില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍

4-6, 6-7 എന്നീ സെറ്റുകള്‍ക്കായിരുന്നു അങ്കിതയില്‍ നിന്നും ചൈനീസ് താരം ജയം തട്ടിപ്പറിച്ചത്
ഏഷ്യന്‍ ഗെയിംസ്; പൊരുതി തോറ്റ് അങ്കിത, ടെന്നീസില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍

2018 ഏഷ്യന്‍ ഗെയിംസില്‍ ടെന്നീസില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. അങ്കിത റെയ്‌നയാണ് വനിതാ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയ്ക്ക് വേണ്ടി വെങ്കലം നേടിയത്. 

സെമി ഫൈനലില്‍ ചൈനയുടെ ഷാങ് ഷുവായിയോട് തോല്‍വി നേരിട്ട് അങ്കിതയ്ക്ക് വെങ്കലം കൊണ്ട് തൃപ്ത്തിപ്പെടേണ്ടി വരികയായിരുന്നു. പൊരുതി നിന്നുവെങ്കിലും ജയത്തിലേക്കെത്താന്‍ അങ്കിതയ്ക്കായില്ല. ലോക റാങ്കിങ്ങില്‍ 34ാം സ്ഥാനത്താണ് ഷാങ് ഷുവായി. 4-6, 6-7 എന്നിങ്ങനെയായിരുന്നു അങ്കിതയില്‍ നിന്നും ചൈനീസ് താരം ജയം തട്ടിപ്പറിച്ചത്.

അങ്കിതയുടെ മെഡല്‍ നേട്ടത്തോടെ ഇന്ത്യയുടെ മെഡല്‍ പട്ടിക നാല് സ്വര്‍ണം, മൂന്ന് വെള്ളി, 9 വെങ്കലം എന്നിങ്ങനെയാണ്. ക്വാര്‍ട്ടറില്‍ ഹോങ്കോങ്ങിന്റെ യുഡൈസ് ചോങ്ങിനെ 6-4, 6-1 എന്നീ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു അങ്കിത സെമിയിലേക്ക് എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com