കോഹ് ലിയെ മാതൃകയാക്കൂ, ഇംഗ്ലണ്ട് കളിക്കാരോട് ജോ റൂട്ട്‌

ട്രെന്‍ഡ്ബ്രിഡ്ജിലെ തോല്‍വിയുടെ പേരില്‍ വിമര്‍ശനം നേരിടുമ്പോഴാണ് ഇംഗ്ലണ്ട് നായകന്റെ പ്രതികരണം
കോഹ് ലിയെ മാതൃകയാക്കൂ, ഇംഗ്ലണ്ട് കളിക്കാരോട് ജോ റൂട്ട്‌

വിരാട് കോഹ് ലിയില്‍ നിന്നും പാഠം പഠിക്കാന്‍ ടീം അംഗങ്ങളോട് നിര്‍ദേശിച്ച് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. ട്രെന്‍ഡ്ബ്രിഡ്ജിലെ തോല്‍വിയുടെ പേരില്‍ വിമര്‍ശനം നേരിടുമ്പോഴാണ് ഇംഗ്ലണ്ട് നായകന്റെ പ്രതികരണം. 

മൂന്ന് ടെസ്റ്റിലും ബാറ്റ്‌സമാന്‍മാര്‍ നേരിട്ടത് പ്രതികൂല സാഹചര്യമാണ്. എന്നാല്‍ സാഹചര്യം ഏതായാലും മികച്ച ബാറ്റ്‌സ്മാന്‍മാര്‍ സ്‌കോര്‍ ചെയ്യാന്‍ വഴി കണ്ടെത്തും, വിരാട് കോഹ് ലിയെ പോലെ. കോഹ് ലി സാഹചര്യത്തെ കൈകാര്യം ചെയ്തു. നാലാം ടെസ്റ്റിന് ഇറങ്ങുമ്പോള്‍ കോഹ് ലിയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടാല്‍ നമുക്കത് ഗുണം ചെയ്യുമെന്നും റൂട്ട് പറയുന്നു. 

ബാറ്റിങ് ശൈലി കരുത്തുറ്റതാണ് എങ്കില്‍ ഏത് വമ്പന്‍ ബൗളിങ്ങിനേയും ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ നമുക്ക് മറികടക്കാം. അതേപടി കോപ്പി ചെയ്യണം എന്നല്ല പറയുന്നത്. നല്ല കളിക്കാരില്‍ നിന്നും അവരില്‍ മികച്ചു നില്‍ക്കുന്നതിനെ നമുക്ക് പ്രയോജനപ്പെടുത്തും വിധം ഉപയോഗിക്കാന്‍ ശ്രമിക്കണമെന്നും റൂട്ട് പറഞ്ഞു.

ഇംഗ്ലണ്ടിന്റെ അസിസ്റ്റന്റ് കോച്ച് പോള്‍ ഫര്‍ബ്രാസും കോഹ് ലിയെ കണ്ട് പഠിക്കാന്‍ ടീം അംഗങ്ങളോട് ആവശ്യപ്പെട്ടു. 440 റണ്‍സാണ് മൂന്ന് ടെസ്റ്റില്‍ നിന്നും കോഹ് ലി നേടിയത്. രണ്ട് സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു. എഡ്ജ്ബാസ്റ്റണില്‍ മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെല്ലാം പരാജയപ്പെട്ടപ്പോള്‍ പിടിച്ചു നില്‍ക്കാനായത് കോഹ് ലിക്ക് മാത്രമായിരുന്നു. ട്രെന്‍ഡ് ബ്രിഡ്ജില്‍ ആദ്യ ഇന്നിങ്‌സില്‍ 97 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറിയും നേടിയായിരുന്നു കോഹ് ലി ടീം ഇന്നിങ്‌സിന് അടിത്തറയിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com