ഏഷ്യന്‍ ഗെയിംസ്; ടെന്നീസില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം, ഷൂട്ടിങ്ങില്‍ നിരാശപ്പെടുത്തി മനു ഭക്കര്‍

പുരുഷന്മാരുടെ ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ, ശരണ്‍ സഖ്യമാണ് ഇന്ത്യയ്ക്ക് സ്വര്‍ണം നേടിത്തന്നത്
ഏഷ്യന്‍ ഗെയിംസ്; ടെന്നീസില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം, ഷൂട്ടിങ്ങില്‍ നിരാശപ്പെടുത്തി മനു ഭക്കര്‍

ടെന്നീസില്‍ നിന്നും ഇന്ത്യയ്ക്ക് സ്വര്‍ണം. പുരുഷന്മാരുടെ ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ, ശരണ്‍ സഖ്യമാണ് ഇന്ത്യയ്ക്ക് സ്വര്‍ണം നേടിത്തന്നത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം ആറിലേക്കെത്തി. 

ഏഷ്യന്‍ ഗെയിംസിന്റെ ആറാം ദിനം തുഴച്ചിലിലൂടേയും ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. കസാഖിസ്ഥാന്‍ ടീമിനെയണ് ഫൈനലില്‍ മറികടന്നാണ് ബൊപ്പണ്ണയും ശരണും ഇന്ത്യയ്ക്ക് സ്വര്‍ണ തിളക്കം നല്‍കിയത്. 6-3, 6-4 എന്നീ സെറ്റുകള്‍ക്കായിരുന്നു ഇന്ത്യ ജയിച്ചു കയറിയത്. 

ഷൂട്ടിങ്ങിലും ഇന്ത്യ മറ്റൊരു മെഡല്‍ കൂടി സ്വന്തമാക്കി. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഹീന സിദ്ധു വെങ്കലം നേടി. ഇതേ ഇനത്തില്‍ മനു ഭക്കര്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു എങ്കിലും അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനെ സാധിച്ചുള്ളു. ഇതോടെ മത്സരിച്ച മൂന്ന് വിഭാഗത്തിലും മെഡല്‍ നേടാനാവാതെയാണ് മനു ഭക്കര്‍ മടങ്ങുന്നത്.

ഹീനയുടെ വെങ്കലത്തോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 23ലേക്കെത്തി. ഏഷ്യന്‍ ഗെയിംസിന്റെ ആറാം ദിനം തുഴച്ചിലില്‍ രണ്ട് വെങ്കലവും സ്വര്‍ണവും നേടിയായിരുന്നു ഇന്ത്യ തുടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com