ദുരിതാശ്വാസ ക്യാമ്പുകള്‍ സ്‌പോണ്‍സര്‍ ചെയ്യും, ട്രക്ക് അയക്കും, കേരളത്തിന് വേണ്ടി കോഹ് ലിയും അനുഷ്‌കയും

ദുരിതാശ്വാസ ക്യാമ്പുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതിനൊപ്പം മൃഗങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുവാന്‍ കൂടിയാണ് ഇരുവരും ലക്ഷ്യം വയ്ക്കുന്നത്
ദുരിതാശ്വാസ ക്യാമ്പുകള്‍ സ്‌പോണ്‍സര്‍ ചെയ്യും, ട്രക്ക് അയക്കും, കേരളത്തിന് വേണ്ടി കോഹ് ലിയും അനുഷ്‌കയും

ട്രെന്‍ഡ് ബ്രിഡ്ജിലെ ജയം കേരളത്തിന് സമര്‍പ്പിച്ചതിന് പിന്നാലെ പ്രളയ ദുരിതം നേരിടുന്ന കേരളത്തിന് വേണ്ടി കൂടുതല്‍ ഇടപെടലുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലിയും ഭാര്യ അനുഷ്‌ക ശര്‍മയും. ദുരിതാശ്വാസ ക്യാമ്പുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതിനൊപ്പം മൃഗങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുവാന്‍ കൂടിയാണ് ഇരുവരും ലക്ഷ്യം വയ്ക്കുന്നത്. 

പ്രളയ കെടുതിയില്‍ കേരളത്തിന് താങ്ങാവുന്നതിന് വേണ്ടി ഇരുവരും സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ തുക എത്രയെന്ന് വ്യക്തമല്ല. സാമ്പത്തിക സഹായത്തിന് ഒപ്പം പ്രളയ കെടുതിയില്‍ അകപ്പെട്ട മൃഗങ്ങള്‍ക്ക് വേണ്ട ഭക്ഷണവും മരുന്നും അടങ്ങിയ ഒരു ട്രക്ക് ഇരുവരും സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

ട്രെന്‍ഡ് ബ്രിഡ്ജിലെ ജയം കേരളത്തിന് സമര്‍പ്പിച്ചതിന് ഒപ്പം മാച്ച് ഫീ ആയി ലഭിക്കുന്ന തുക കേരളത്തിന് നല്‍കുമെന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു. ടെസ്റ്റില്‍ പ്ലേയിങ് ഇലവനില്‍ വരുന്ന കളിക്കാര്‍ക്ക് 15 ലക്ഷം രൂപ വീതവും, റിസര്‍വ് താരങ്ങള്‍ക്ക് ഏഴര ലക്ഷം രൂപയുമാണ് മാച്ച് ഫീ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com