പരിശീലകര്‍ പരിധി വിട്ടാല്‍ അവരെ എന്റെ അടുത്തേക്ക് വിടുക, അന്ന് പൃഥ്വി ഷായോട് സച്ചിന്‍ പറഞ്ഞു

ബാറ്റിങ് ശൈലിയില്‍ മാറ്റം കൊണ്ടുവരരുത് എന്ന് ഞാന്‍ പൃഥ്വി ഷായോട് ആവശ്യപ്പെട്ടിരുന്നു. ഭാവിയില്‍ പരിശീലകര്‍ ആ മാറ്റം ആവശ്യപ്പെട്ടാല്‍ അവരെ എന്റെ പക്കലേക്ക് പറഞ്ഞു വിടുക
പരിശീലകര്‍ പരിധി വിട്ടാല്‍ അവരെ എന്റെ അടുത്തേക്ക് വിടുക, അന്ന് പൃഥ്വി ഷായോട് സച്ചിന്‍ പറഞ്ഞു

ബാറ്റിങ് ശൈലിയില്‍ മാറ്റങ്ങള്‍ ഭാവിയില്‍ പല പരിശീലകരും നിര്‍ദേശിക്കും. അവരോട് എന്റെ പക്കലേക്ക് വരാന്‍ പറയുക. എട്ടാം വയസില്‍ നില്‍ക്കുന്ന പൃഥ്വി ഷായോട് ഇന്ത്യയുടെ ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ പറഞ്ഞത് അങ്ങിനെയായിരുന്നു. ഇന്ത്യന്‍ ടീമിലേക്കാണ് പൃഥ്വി ഷാ വളരുന്നത് എന്ന് സച്ചിന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രവചിച്ചിരുന്നു.

ബാറ്റിങ് ശൈലിയില്‍ മാറ്റം കൊണ്ടുവരരുത് എന്ന് ഞാന്‍ പൃഥ്വി ഷായോട് ആവശ്യപ്പെട്ടിരുന്നു. ഭാവിയില്‍ പരിശീലകര്‍ ആ മാറ്റം ആവശ്യപ്പെട്ടാല്‍ അവരെ എന്റെ പക്കലേക്ക് പറഞ്ഞു വിടുക. പരിശീലനം നല്ലതാണ്. പക്ഷേ അത് അമിതമാവരുത്. 100എംബി ആപ്പില്‍ സച്ചിന്‍ പറഞ്ഞു. 

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഷായുടെ കളി ഞാന്‍ ആദ്യമായി നേരില്‍ കാണുന്നത്. ഷായുടെ കളി വിലയിരുത്തി അവന് നിര്‍ദേശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് സുഹൃത്താണ് അവന്റെ അടുത്തേക്ക് എന്നെ എത്തിച്ചത്. ഷാ ബാറ്റ് ചെയ്യുന്നത് വീക്ഷിച്ചു നിന്ന ഞാന്‍ അന്ന് സുഹൃത്തിനോട് പറഞ്ഞു, നിങ്ങള്‍ കാണുന്നുണ്ടോ? ഇന്ത്യയുടെ ഭാവി കളിക്കാരനാണ് അതെന്ന്...

രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനെ ലോക കിരീടത്തിലേക്ക് എത്തിച്ച ഷാ ഇന്ത്യന്‍ എ ടീമിന് വേണ്ടിയിറങ്ങി മിന്നുന്ന പ്രകടനമാണ് നടത്തിയത്. ഐപിഎല്ലില്‍ 9 മത്സരങ്ങളില്‍ നിന്നും 222 റണ്‍സ് എടുത്ത് പൃഥ്വി തന്റെ വരവറിയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com