ഫൈനലുകളിലെ തളര്‍ച്ച ആവര്‍ത്തിച്ച് സിന്ധു, ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണമില്ല

പ്രധാന ഫൈനലുകളില്‍ പരാജയപ്പെടുന്ന പതിവ് സിന്ധു ഏഷ്യന്‍ ഗെയിംസിലുംആവര്‍ത്തിച്ചു
ഫൈനലുകളിലെ തളര്‍ച്ച ആവര്‍ത്തിച്ച് സിന്ധു, ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണമില്ല

ഏഷ്യന്‍ ഗെയിംസ്‌ ഫൈനലില്‍ സിന്ധുവിന് കാലിടറി. ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷയുമായി ഇറങ്ങിയ സിന്ധുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ് പരാജയപ്പെടുത്തുകയായിരുന്നു. സ്‌കോര്‍ 21-13, 21-17

ആദ്യ സെറ്റ് സ്വന്തമാക്കിയ തായ് സു, രണ്ടാം സെറ്റിലും തന്റെ ആധിപത്യം നിലനിര്‍ത്തി. ലോക ഒന്നാം നമ്പര്‍ താരത്തോട് ഏറ്റുമുട്ടുന്നതിന്റെ സമ്മര്‍ദ്ദവും ആത്മവിശ്വാസ കുറവും സിന്ധുവിന്റെ ശരീര ഭാഷയില്‍ തന്നെ വ്യക്തമായിരുന്നു. സ്വര്‍ണത്തിലേക്ക് എത്താനായില്ല എങ്കിലും ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്‍ണ്‍ സിംഗിള്‍സില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്രമെഴുതിയാണ് സിന്ധു ജക്കാര്‍ത്തയില്‍ നിന്നും മടങ്ങുന്നത്.

സെമിയില്‍ ഇന്ത്യയുടെ സൈന നെഹ് വാളിന്റെ മുന്നേറ്റത്തെ തടഞ്ഞതും തായ് സൂ തന്നെയായിരുന്നു. ഏഷ്യന്‍ ഗെയിംസ് 2018ല്‍ ഇന്ത്യയുടെ പുതിയ ചരിത്രം എഴുതുകയായിരുന്നു സൈനയും സിന്ധുവും. 1982ലെ സയിദ് മോദിയുടെ നേട്ടത്തിന് ശേഷം ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ മെഡല്‍ നേടുന്ന താരങ്ങളാവുകയായിരുന്നു ഇരുവരും. സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരത്തോട് കാലിടറി സൈനയ്ക്ക് മടങ്ങേണ്ടി വന്നപ്പോള്‍ ആ താരത്തെ തറ പറ്റിച്ച് സിന്ധു ഇന്ത്യയ്ക്കായി സ്വര്‍ണം നേടുമെന്ന പ്രതീക്ഷയിലായിരുന്നു രാജ്യം. എന്നാല്‍ പ്രധാന ഫൈനലുകളില്‍ പരാജയപ്പെടുന്ന പതിവ് സിന്ധു ഇവിടേയും ആവര്‍ത്തിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com