കോഹ് ലി കളിക്കുന്നത് സച്ചിന്‍ നേരിട്ടതിലും ഇരട്ടി സമ്മര്‍ദ്ദത്തില്‍, അത് മറക്കരുതെന്ന് ഇംഗ്ലണ്ട് മുന്‍ നായന്‍

ബാറ്റിങ്ങില്‍ കോഹ് ലി തിളങ്ങുമ്പോഴും, ആദ്യ രണ്ട് ടെസ്റ്റിലെ കോഹ് ലിയുടെ നായകത്വം വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു
കോഹ് ലി കളിക്കുന്നത് സച്ചിന്‍ നേരിട്ടതിലും ഇരട്ടി സമ്മര്‍ദ്ദത്തില്‍, അത് മറക്കരുതെന്ന് ഇംഗ്ലണ്ട് മുന്‍ നായന്‍

2014ലെ ഇംഗ്ലണ്ട് പരമ്പരയുടെ ഓര്‍മ വിരാട് കോഹ് ലിയെ പേടിപ്പിക്കുന്നു എന്നായിരുന്നു ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്‍പ് വിലയിരുത്തപ്പെട്ടത്. പക്ഷേ ടെസ്റ്റ് തുടങ്ങി കഴിഞ്ഞപ്പോള്‍ കഥയാകെ മാറി. മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെല്ലാം പതറിയപ്പോള്‍ നായകന്‍ മാത്രം ഉറച്ചു നിന്നു. ആ നാളുകളില്‍ സച്ചിന്‍ അനുഭവിച്ചതിലും ഇരട്ടി സമ്മര്‍ദ്ദം അതിജീവിച്ചാണ് കോഹ് ലി കളിക്കുന്നതെന്നാണ് ഇംഗ്ലണ്ട് മുന്‍ നായകന്‍ അലെക് സ്‌റ്റെവാര്‍ട്ട് പറയുന്നത്. 

സമ്മര്‍ദ്ദത്തിനുള്ളില്‍ നിന്നും രണ്ട് സെഞ്ചുറി കോഹ് ലി ഇംഗ്ലണ്ടില്‍ നേടിക്കഴിഞ്ഞു. ബാറ്റിങ്ങില്‍ കോഹ് ലി തിളങ്ങുമ്പോഴും, ആദ്യ രണ്ട് ടെസ്റ്റിലെ കോഹ് ലിയുടെ നായകത്വം വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ പ്രതീക്ഷകളുടെ ഭാരം സച്ചിന് മുകളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ കോഹ് ലിയില്‍ ആണെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ ഓര്‍മപ്പെടുത്തുന്നു. ഇരുവരേയും വിലയിരുത്തുമ്പോള്‍ അതും പരിഗണിക്കണം. 

എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ ഉള്ള കാലമാണ്. അതുകൊണ്ട് തന്നെ കളിക്കാര്‍ക്ക് മേലുള്ള സമ്മര്‍ദ്ദവും കൂടും. ടിവി, ഇന്റര്‍നെറ്റ്,റേഡിയോ, പത്രം എന്നിങ്ങനെ വിവിധ അഭിപ്രായങ്ങളാണ് പുറത്തേക്ക് വരുന്നത്. സച്ചിന്‍ അന്ന് അനുഭവിച്ചതിന്റെ ഇരട്ടി സമ്മര്‍ദ്ദം കോഹ് ലിക്ക് ഇന്ന് നേരിടേണ്ടി വരുന്നുണ്ടെന്നും സ്‌റ്റെവാര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 

പരമ്പരയില്‍ സമനില പിടിക്കുക ലക്ഷ്യമിട്ടാണ് ഇന്ത്യ ഇന്ന് നാലാം ടെസ്റ്റിന് ഇറങ്ങുന്നത്. ഇംഗ്ലണ്ടില്‍ ആദ്യ മൂന്ന് ടെസ്റ്റുകളില്‍ ഇന്ത്യയ്ക്ക് മുന്നില്‍ എത്തിയതില്‍ നിന്നും വ്യത്യസ്തമായ പിച്ചാണ് സതാംപ്ടണില്‍ ടീമിന് മുന്നിലേക്ക് എത്തുന്നത് എന്ന വെല്ലുവിളിയും ഇന്ത്യന്‍ സംഘത്തിനുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com