ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്ക് എതിരെ കത്ത് നല്‍കി; സഞ്ജു സാംസണ്‍ ഉള്‍പ്പെടെ 13 താരങ്ങള്‍ക്കെതിരെ കെസിഎ നടപടി

കേരള രഞ്ജി ക്രിക്കറ്റ് ടീം താരങ്ങള്‍ക്കെതിരെ കെസിഎയുടെ അച്ചടക്ക നടപടി.
ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്ക് എതിരെ കത്ത് നല്‍കി; സഞ്ജു സാംസണ്‍ ഉള്‍പ്പെടെ 13 താരങ്ങള്‍ക്കെതിരെ കെസിഎ നടപടി

കൊച്ചി: കേരള രഞ്ജി ക്രിക്കറ്റ് ടീം താരങ്ങള്‍ക്കെതിരെ കെസിഎയുടെ അച്ചടക്ക നടപടി. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരെ പരാതി നല്‍കിയ പതിമൂന്നുപേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അഞ്ച് കളിക്കാര്‍ക്ക് മൂന്നു മത്സരങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി.

സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള എട്ടു കളിക്കാരുടെ മൂന്നു മത്സരങ്ങളിലെ മാച്ച് ഫീ പിഴയായി ഈടാക്കും. ഇത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.

റൈഫി വിന്‍സെന്റ് ഗോമസ്, രോഹന്‍ പ്രേം, ആസിഫ്, മുഹമ്മദ് അസറുദ്ദീന്‍,സന്ദീപ് വാര്യര്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. കഴിഞ്ഞമാസം കര്‍ണാടകയില്‍ നടന്ന ടൂര്‍ണമെന്റിന് ഇടയിലാണ് സച്ചിന്‍ ബേബിക്ക് എതിരെ ഇവര്‍ അസോസിയേഷനില്‍ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ പതിമൂന്നിന് കെസിഎ ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. വിശദീകരണം നല്‍കാന്‍ മുപ്പതിന് അസോസിയേഷന്‍ ആസ്ഥാനത്ത് എത്താനും നിര്‍ദേശിച്ചിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്നും ടീമിലെ സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇവര്‍ ക്യാപ്റ്റന് എതിരെ ഇല്ലാത്ത ആരോപണങ്ങള്‍ കെട്ടിച്ചമച്ചുവെന്നും ഗൂഢാലോചന നടത്തിയെന്നും കെസിഎ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com