ആജീവനാന്ത വിലക്ക് : ബിസിസിഐക്കെതിരെ ശ്രീശാന്ത് സുപ്രീംകോടതിയില്‍ 

ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും
ആജീവനാന്ത വിലക്ക് : ബിസിസിഐക്കെതിരെ ശ്രീശാന്ത് സുപ്രീംകോടതിയില്‍ 


ന്യൂഡല്‍ഹി : ഒത്തുകളിക്കേസില്‍ ബിസിസിഐയുടെ ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. കായികതാരമെന്ന നിലയില്‍ മൗലിക അവകാശങ്ങളുടെ ലംഘനമാണ് ബിസിസിഐയുടെ നടപടിയെന്ന് ഹര്‍ജിയില്‍ ശ്രീശാന്ത് ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. 

ഐപിഎല്‍ 2013 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കളിയില്‍ ഒത്തുകളി ആരോപിച്ച് ഡല്‍ഹി പൊലീസ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തപ്പോഴാണ് ബിസിസിഐ നടപടിയെടുത്തത്. ബിസിസിഐയുടെ ആജീവനാന്ത വിലക്കിനെതിരെ ശ്രീശാന്ത് കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

പിന്നീട് ആജീവനാന്ത വിലക്കും ശിക്ഷാ നടപടികളും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കി. എന്നാല്‍ കോടതി വിധിക്കെതിരെ ബിസിസിഐ സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്, സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് റദ്ദാക്കുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com