ഇന്ത്യയുടെ വിജയലക്ഷ്യം 270; ചരിത്രം വഴി മാറുമോ

ഒന്നാമിന്നിങ്‌സില്‍ ഇവിടുത്തെ ശരാശരി ടോട്ടല്‍ 237 മാത്രം. രണ്ടാമിന്നിങ്‌സില്‍ 183 ആയി കുറയും.  ആത്മവിശ്വാസം മികച്ചതാണെങ്കിലും ചരിത്രം ഇന്ത്യയ്ക്കനുകൂലമല്ല
ഇന്ത്യയുടെ വിജയലക്ഷ്യം 270; ചരിത്രം വഴി മാറുമോ

ഡര്‍ബന്‍ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് 270 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സെടുത്തു. നായകന്‍ ഫാഫ് ഡുപ്ലെസിസിന്റെ സെഞ്ച്വുറിയാണ് ദക്ഷിണാഫ്രിക്കക്ക് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്. ഡുപ്ലെസി 120 റണ്‍സ് നേടി.  ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡികോക്ക് (34), ഹാഷിം അംല (16), എയ്ഡന്‍ മര്‍ക്‌റാം (ഒന്‍പത്), ജെ.പി. ഡുമിനി ( 12 ) ഡേവിഡ് മില്ലര്‍ (ഏഴ്), ക്രിസ് മോറിസ്(37) റണ്‍സെടുത്തു.

ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍  യുസ്വേന്ദ്ര ചഹല്‍ രണ്ടു!ം ജസ്പ്രീത് ബുംറയും ഭുവനേശ്വവറും ഒരു വിക്കറ്റു നേടി. ഡുമിനിയുടേയും ഡേവിഡ് മില്ലറുടേയും ക്രിസ്‌മോറിസിന്റെയും വിക്കറ്റ് കുല്‍ദീപ് യാദവിനാണ്. ഡുപ്ലെസിസിന്റെ വിക്കറ്റ് ഭുവനേശ്വറിനാണ്. 

അജിങ്ക്യ രഹാനെ ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളെ ഉള്‍പ്പെടുത്തിയാണു ഇന്ത്യയിറങ്ങിയത്.  രോഹിത് ശര്‍മ–ശിഖര്‍ ധവാന്‍ സഖ്യമാണ് ഇന്ത്യന്‍ ഓപ്പണിം?ഗ് ആരംഭിക്കുക. ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യ, ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക.. ആദ്യരണ്ട് സ്ഥാനക്കാരുടെ കൊമ്പുകോര്‍ക്കല്‍ തുടരുകയാണ്. വിദേശമണ്ണില്‍ പിടിച്ചു നില്‍ക്കാനാവാതെ ടെസ്റ്റ് പരമ്പര അടിയറവ് വച്ച് ഇന്ത്യ ഏകദിനത്തിലൂടെ ശക്തമായി തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ്. ഡര്‍ബനിലെ കിങ്‌സ്‌മെഡ് പേസര്‍മാരുടെ പറുദീസയാകും. ഒന്നാമിന്നിങ്‌സില്‍ ഇവിടുത്തെ ശരാശരി ടോട്ടല്‍ 237 മാത്രം. രണ്ടാമിന്നിങ്‌സില്‍ 183 ആയി കുറയും.  ആത്മവിശ്വാസം മികച്ചതാണെങ്കിലും ചരിത്രം ഇന്ത്യയ്ക്കനുകൂലമല്ല. ഡര്‍ബനില്‍ ദക്ഷിണാഫ്രിക്കയെ ഒരിക്കല്‍ പോലും പരാജയപ്പെടുത്താന്‍ നമുക്ക് കഴിഞ്ഞിട്ടില്ല എന്നത് തന്നെ ഏറ്റവും ഭയപ്പെടുത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com