കിരീടത്തിനടുത്തേക്ക് ദ്രാവിഡ് എങ്ങിനെയാണ് ഈ ടീമിനെ എത്തിച്ചത്? ഡ്രസിങ് റൂം രഹസ്യം പുറത്ത്‌

കിരീടം രാജ്യത്തേക്ക് കൊണ്ടുവരാന്‍ ടീമിനെ പ്രാപ്തമാക്കാന്‍ ദ്രാവിഡ് പ്രയോഗിച്ച മന്ത്രവും തന്ത്രവും എന്താണ്? 
കിരീടത്തിനടുത്തേക്ക് ദ്രാവിഡ് എങ്ങിനെയാണ് ഈ ടീമിനെ എത്തിച്ചത്? ഡ്രസിങ് റൂം രഹസ്യം പുറത്ത്‌

അപരാജിതരായി അണ്ടര്‍ 19 ലോക കപ്പ് ഫൈനലിലേക്ക് ഇന്ത്യന്‍ ടിം എത്തി നില്‍ക്കുമ്പോള്‍ ടീം അംഗങ്ങളേക്കാള്‍ അഭിനന്ദനങ്ങള്‍ നേടിക്കൂട്ടിയത് പരിശീലകന്‍ രാഹുല്‍ ദ്രാവിഡാണ്. കിരീടം രാജ്യത്തേക്ക് കൊണ്ടുവരാന്‍ ടീമിനെ പ്രാപ്തമാക്കാന്‍ ദ്രാവിഡ് പ്രയോഗിച്ച മന്ത്രവും തന്ത്രവും എന്താണ്? 

തന്ത്രങ്ങളും മന്ത്രങ്ങളും പലതുണ്ടാകുമെങ്കിലും ദ്രാവിഡ് ടീം അംഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ ഡ്രസിങ് റൂമിന് പുറത്തേക്ക് വരുന്നത്. കളിയില്‍ നിന്നും ശ്രദ്ധ പോകാതിരിക്കാന്‍ ലക്ഷ്യമിട്ട് താരങ്ങളുടെ മൊബൈള്‍ ഫോണ്‍ ഉപയോഗത്തിലാണ് ദ്രാവിഡ് കത്തിവെച്ചത്. 

ഫൈനല്‍ വരെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കാനാണ് ദ്രാവിഡ് ടീം അംഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ഉപദേശം. ദ്രാവിഡിന്റെ നിര്‍ദേശം അരോചകമായി പലര്‍ക്കും തോന്നിയേക്കാമെങ്കിലും ഫൈനല്‍ വരെ ഇന്ത്യയെ എത്തിക്കാന്‍ ദ്രാവിഡിന്റെ ഈ നിര്‍ദേശവും വലിയ പങ്കുവഹിച്ചിട്ടുണ്ടാകണം. 

മൊബൈല്‍ ഓഫായിരിക്കുന്നതോടെ പുറത്തു നിന്നുമുള്ള സമ്മര്‍ദ്ദം കളിക്കാരിലേക്ക് എത്തുന്നില്ലെന്ന് ദ്രാവിഡ് ഉറപ്പാക്കുന്നു. കുടുംബാംഗങ്ങളെ വിളിക്കാന്‍ ദ്രാവിഡ് ഇവര്‍ക്ക് അവസരം നല്‍കുന്നത് ഒഴിച്ചാല്‍ ബാക്കി സമയം പരിശീലനവും തന്ത്രങ്ങള്‍ മെനയലും മാത്രം. 

ഫെബ്രുവരി മൂന്നിനാണ് ഓസ്‌ട്രേലിയയെ പറത്തി കിരീടം പറത്താന്‍ ഇന്ത്യന്‍ സംഘം ഇറങ്ങുക. ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലും, ക്വാര്‍ട്ടര്‍, സെമി എന്നിവയില്‍ നേടിയ ആധികാരിക ജയങ്ങളും ഫൈനലില്‍ ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്‍കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com