കോഹ്ലി തന്ത്രശാലി, എക്കാലത്തെയും മികച്ച മൂന്നു ക്യാപ്റ്റന്‍മാരില്‍ ഒരാളെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ 

തന്റെ എക്കാലത്തെയും പ്രിയപ്പെട്ട മൂന്ന് നായകന്‍മാരില്‍ ഒരാളാണ് ഇന്ത്യന്‍ ടീം നായകന്‍ വിരാട് കൊഹ്ലിയെന്ന് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നായകന്‍ മൈക്ക് ബ്രിര്‍ലി
കോഹ്ലി തന്ത്രശാലി, എക്കാലത്തെയും മികച്ച മൂന്നു ക്യാപ്റ്റന്‍മാരില്‍ ഒരാളെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ 

തന്റെ എക്കാലത്തെയും പ്രിയപ്പെട്ട മൂന്ന് നായകന്‍മാരില്‍ ഒരാളാണ് ഇന്ത്യന്‍ ടീം നായകന്‍ വിരാട് കൊഹ്ലിയെന്ന് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നായകന്‍ മൈക്ക് ബ്രിര്‍ലി. തന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനചടങ്ങിനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മൈക്ക്. ഏറ്റവും പ്രിയപ്പെട്ട മുന്ന് നായകന്‍മാരെ പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ മുന്‍ ഇംഗ്ലണ്ട് നായകന്‍ റെ ഇല്ലിംഗ്‌വര്‍ത്തിനും മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ ഇയാന്‍ ചാപ്പലിനുമൊപ്പം മൈക്ക് പറഞ്ഞ മൂന്നാമത്തെ പേര് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലിയുടേതായിരുന്നു. 

'എനിക്ക് വിരാടുമായി വളരെ അടുത്ത ബന്ധം ഒന്നുമില്ല. പക്ഷെ ഞാന്‍ അദ്ദേഹത്തെ ഒരുപാട് ആദരിക്കുന്നു. മികച്ച ബാറ്റ്‌സ്മാനായ അദ്ദേഹം ജാഗ്രതയും സൂക്ഷമബുദ്ധിയുമുള്ള വ്യക്തിയാണ്', മൈക്ക് പറഞ്ഞു. കൊഹ്ലി തന്ത്രശാലിയാണെന്നാണ് മൈക്കിന്റെ അഭിപ്രായം. 

ഇംഗ്ലണ്ടിനെതിരെയുള്ള മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ടീം തയ്യാറെടുക്കുന്നതിനിടയിലാണ് മൈക്കിന്റെ ഈ പരാമര്‍ശം. ഹോം ടീമിന് അനുയോജ്യമായ രീതിയില്‍ മൈതാനം ക്രമീകരിക്കുന്നതിനാല്‍ ഇപ്പോള്‍ ഏതൊരു ടീമിനും വിദേശപര്യടനത്തില്‍ തിളങ്ങാന്‍ പ്രയാസമാണെന്നും മൈക്ക് പറഞ്ഞു. ' ഇന്ത്യയിക്ക് വളരെ നല്ല ഒരു ടീമാണ് ഉള്ളത്. ജോഹ്‌നാസ്ബര്‍ഗിലെ അവസാന മത്സരത്തില്‍ അവരുടെ പ്രകടനം വളരെ മികച്ചതായിരുന്നു. ബിദ്ധിമുട്ടേറിയ പിച്ചില്‍ മികച്ച ബോളുകളെയാണ് അവര്‍ക്ക് അവിടെ നേരിടേണ്ടിവന്നത്', മൈക്ക് പറഞ്ഞു. 

മിക്ക ടെസ്റ്റ് കളികളിലും കൊഹ്ലി തന്റെ ടീമില്‍ എന്തെങ്കിലും തരത്തിലുള്ള വ്യത്യാസങ്ങള്‍ കൊണ്ടുവരാറുണ്ടെന്ന് മൈക്ക് ചൂണ്ടികാട്ടി. ട്വന്റി-ട്വന്റി മത്സരങ്ങളുടെ സ്വാധീനമായിരിക്കാം ഇതെന്ന് പറഞ്ഞ മൈക്ക് പക്ഷെ ഇന്ത്യന്‍ നായകന്റെ ഈ രീതിയില്‍ അത്ര തൃപ്തനല്ല. നിരന്തരമായി മാറ്റം കൊണ്ടുവരുന്നത് ടീമില്‍ അസ്ഥിരതയുണ്ടാക്കുമെന്നാണ് മൈക്കിന്റെ അഭിപ്രായം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com