ചരിത്രം തിരുത്തി ഇന്ത്യ ; ദക്ഷിണാഫ്രിക്കയെ ആറു വിക്കറ്റിന് തകര്‍ത്തു

നായകന്‍ വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്
ചരിത്രം തിരുത്തി ഇന്ത്യ ; ദക്ഷിണാഫ്രിക്കയെ ആറു വിക്കറ്റിന് തകര്‍ത്തു

ഡര്‍ബന്‍ : ഡര്‍ബനില്‍ ഇതുവരെ വിജയം നേടാനായിട്ടില്ല എന്ന ചരിത്രവും നിരാശയും തിരുത്തിക്കുറിച്ച് ടീം ഇന്ത്യ. നായകന്മാരുടെ കളി കണ്ട മല്‍സരത്തില്‍ ആറു വിക്കറ്റിനാണ് ആതിഥേയരെ ഇന്ത്യ പരാജയപ്പെടുത്തിയത്. നായകന്‍ വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. 

ടെസ്റ്റിലെ തോല്‍വിക്ക് പകരം വീട്ടുക ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യ, ദക്ഷിണാഫ്രിക്കയെ 269 റണ്‍സിലൊതുക്കി. എട്ടു വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക 269 റണ്‍സെടുത്തത്. 101 പന്തില്‍ കരിയറിലെ ഒമ്പതാം ഏകദിന സെഞ്ച്വറി നേടിയ നായകന്‍ ഡുപ്ലെസിയാണ് പ്രോട്ടീസിന് മാന്യമായ സ്‌കോര്‍ നേടിക്കൊടുത്തത്. ഡുപ്ലെസി 109 പന്തില്‍ 120 റണ്‍സെടുത്തു. 

ക്രിസ് മോറിസ് 37 ഉം, ഡി കോക്ക് 34 ഉം ഫെലുക്വായോ 27 ഉം റണ്‍സെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ് മൂന്നും, യൂസ്‌വേന്ദ്ര ചാഹല്‍ രണ്ടും വിക്കറ്റുകളെടുത്തു. ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 

270 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍ 35 ഉം, രോഹിത് ശര്‍മ്മ 20 റണ്‍സുമെടുത്ത് പുറത്തായി. എന്നാല്‍ വിക്കറ്റ് കളയാതെ പിടിച്ചു നിന്ന് കളിക്കാന്‍ കോഹ്‌ലിയും അജിന്‍ക്യ രഹാനെയും തീരുമാനിച്ചതോടെ ദക്ഷിണാഫ്രിക്കയുടെ പിടി അയഞ്ഞു. കോഹ്‌ലി 119 പന്തില്‍ 112 റണ്‍സെടുത്ത് വിജയശില്‍പ്പിയായപ്പോള്‍, രഹാനെ 86 പന്തില്‍ 79 റണ്‍സെടുത്ത് നായകന് മികച്ച പിന്തുണ നല്‍കി. നാലു റണ്‍സെടുത്ത ധാണിയാണ് പുറത്തായ മറ്റൊരു ബാറ്റ്‌സ്മാന്‍. 

ഏകദിന കരിയറിലെ 33-ാം സെഞ്ച്വറിയാണ് ഡര്‍ബനില്‍ കോഹ്‌ലി സ്വന്തമാക്കിയത്. ഇതോടെ ഏകദിനത്തില്‍ എല്ലാ ടീമുകള്‍ക്കെതിരെയും സെഞ്ച്വറി നേടുന്ന താരമെന്ന ബഹുമതിയും കോഹ്‌ലി സ്വന്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com