മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലിയുടെ പ്രകടനം ഒരിക്കല്‍ കൂടി ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചപ്പോള്‍ ഏറ്റവുമധികം ആഹ്ലാദിച്ചത് ആരായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.. വിരാട് കോഹ്‌ലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മ തന്നെയായിരുന്നു ആ വിജയം കൂടുതല്‍ ആഘോഷിച്ചത്.
ഒരു മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഇവരുടെ പ്രണയം മുതല്‍ വിവാഹം വരെയിങ്ങോട്ടുള്ള കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ആഘോഷമായിരുന്നു. ഇന്നലെയും വിരുഷ്‌ക അതാവര്‍ത്തിച്ചു. 119 പന്തില്‍ നിന്നും 112 റണ്‍സുമായി വിരാട് മൈതാനത്ത് നിറഞ്ഞാടിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അത് അനുഷ്‌കയും ആഘോഷിച്ചു. തുടരെ തുടരെയുള്ള പോസ്റ്റുകളിലൂടെയായിരുന്നു അനുഷ്‌ക തന്റെ പങ്കാളിയുടെ നേട്ടം ആഘോഷിച്ചത്.
അതേസമയം, ഏകദിനത്തിലെ സെഞ്ചുറിയെണ്ണത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റ റെക്കോര്‍ഡ് ലക്ഷ്യമാക്കി കുതിക്കുന്ന വിരാട് കോഹ്ലി അതിനോട് ഒരു പടികൂടി അടുക്കുന്ന കാഴ്ചയാണ് ഡര്‍ബനില്‍ കാണാന്‍ കഴിഞ്ഞത്. ഡര്‍ബനില്‍ വീരാട് കുറിച്ചത് തന്റ മുപ്പത്തിമൂന്നാം സെഞ്ചുറിയാണ്. ഇന്ത്യന്‍ ക്യാപ്പ്റ്റന്‍ മാരുടെ സ്വഞ്ചുറി വേട്ടയില്‍ കോഹ്ലി സൗരവ് ഗാംഗുലിക്ക് ഒപ്പമെത്തുകയും ചെയ്തു.
ഭക്ഷിണാഫ്രിക്കയില്‍ നേടിയ സ്വഞ്ചറിയോടെ അപൂര്‍വ്വമായ ഒരു സമ്പൂര്‍ണ്ണ റെക്കോര്‍ഡും സ്വന്തം പേരിലാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. വിദേശ രാജ്യങ്ങളില്‍ കളിച്ചകളിയിലെല്ലാം സ്വെഞ്ചറി തികച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ