ആളെ മനസിലായോ? ദുര്‍ഗാ പൂജ ആഘോഷിക്കാന്‍ വേഷം മാറി, പക്ഷേ പൊലീസ് കയ്യോടെ പൊക്കി

ആരുടേയും ശ്രദ്ധയില്‍പ്പെടാതെ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി താന്‍ ഹര്‍ഭജന്റെ വിഭാഗത്തിന്റെ രൂപത്തില്‍ ചെല്ലുകയായിരുന്നു എന്ന് ഗാംഗുലി
ആളെ മനസിലായോ? ദുര്‍ഗാ പൂജ ആഘോഷിക്കാന്‍ വേഷം മാറി, പക്ഷേ പൊലീസ് കയ്യോടെ പൊക്കി

ക്രിക്കറ്റ് ലോകത്ത് ഇനി ചര്‍ച്ചയാവാന്‍ പോകുന്ന പുസ്തകവുമായിട്ടാണ് ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ വരവ്. എ സെഞ്ചുറി ഈസ് നോട്ട് ഇനഫ് എന്ന് പേരിട്ട് പുറത്തിറങ്ങുന്ന പുസ്തകത്തില്‍ കളിക്കളത്തിലെ കഴിഞ്ഞ കാര്യങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നതിനൊപ്പം കൊല്‍ക്കത്തയുടെ രാജകുമാരന്റെ വ്യക്തി ജീവിതവും കടന്നു വരുന്നുണ്ട്. 

ക്രിക്കറ്റിലേക്കെത്തിയതിന് ശേഷം ആരാധകരുടെ കണ്ണില്‍പ്പെടാതെയുള്ള ദുര്‍ഗാ പൂജ ആഘോഷങ്ങളെ കുറിച്ചെല്ലാം എ സെഞ്ചുറി ഈസ് നോട്ട് ഇനഫില്‍ ദാദ പറയുന്നു. ധക്ക് കൊട്ടിയും, ധുനുച്ചി നൃത്തചുവടുവെച്ചും ദുര്‍ഗ പൂജ ആഘോഷിക്കുമ്പോള്‍ ആരാധകര്‍ തിരിച്ചറിയാതിരിക്കുന്നതിനായി സര്‍ദാര്‍ജി വേഷം കെട്ടുകയായിരുന്നു 2003ല്‍ ഇന്ത്യയെ ലോക കപ്പ് ഫൈനലിലേക്ക് എത്തിച്ച നായകന്‍. 

ദുര്‍ഗാ പൂജയോട് അനുബന്ധിച്ച് നടക്കുന്ന പൂജയില്‍ പങ്കെടുക്കുന്നത് എനിക്ക് ഒഴിവാക്കാനാവില്ല. ഗംഗയില്‍ വിഗ്രഹം മുങ്ങി തിരിച്ചെത്തുന്നത് നഷ്ടപ്പെടാന്‍ പാടില്ലാത്ത കാഴ്ചയാണ്. ആ സമയം ഗംഗാ തീരത്ത് കൂടി നില്‍ക്കുന്നതവര്‍ക്കുണ്ടാവുന്ന ഊര്‍ജം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനം വഹിക്കുന്ന ഒരു സമയം, ആരുടേയും ശ്രദ്ധയില്‍പ്പെടാതെ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി താന്‍ ഹര്‍ഭജന്റെ വിഭാഗത്തിന്റെ രൂപത്തില്‍ ചെല്ലുകയായിരുന്നു എന്ന് ഗാംഗുലി എഴുതുന്നു. 

ബംഗാളി സര്‍ദാര്‍ജിയായി രൂപം മാറിയത് തമാശക്കഥയല്ലെന്ന് ദാദ പറയുന്നു. രൂപമാറ്റത്തിനായി മേക്ക്അപ്പ് മാന്റെ സഹായം തേടി. കടുത്ത ബംഗാളിയായ തന്നെ ഒരു യഥാര്‍ഥ സിഖുകാരനാക്കുന്നതിനായി ഭാര്യ ഡോനയാണ് മേക്ക്അപ്പ്മാന്റെ സഹായം തേടിയത്. 

എന്നിട്ടും കാര്യമുണ്ടായിരുന്നില്ല. പൊലീസ് എന്നെ തിരിച്ചറിഞ്ഞു. വിഗ്രഹം കൊണ്ടുപോകുന്ന കുടുംബാംഗങ്ങള്‍ക്കൊപ്പം കയറാന്‍ പൊലീസ് എന്നെ അനുവദിച്ചില്ല. മകള്‍ സനയ്‌ക്കൊപ്പം തനിക്ക് കാറില്‍ പോകേണ്ടി വന്നതായി ഗാംഗുലി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com