ഇന്ത്യയെ കിരീടത്തിലേക്ക്‌ എത്തിച്ച് കല്‍റയുടെ സെഞ്ചുറി; ഭാവി താരങ്ങള്‍ ഇവിടെയുണ്ട്

ഇന്ത്യയെ കിരീടത്തിലേക്ക്‌ എത്തിച്ച് കല്‍റയുടെ സെഞ്ചുറി; ഭാവി താരങ്ങള്‍ ഇവിടെയുണ്ട്

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസിനെ കുട്ടുകെട്ടുകള്‍ സൃഷ്ടിക്കാന്‍ അനുവദിക്കാതെയായിരുന്നു ഇന്ത്യന്‍ ബൗളര്‍മാര്‍ കുഴക്കിയത്

ലോക കപ്പ് ഫൈനലില്‍ സെഞ്ചുറി നേടുക, ആ സെഞ്ചുറിയിലൂടെ ടീമിനെ ജയത്തിലേക്കെത്തിക്കുക...ഏതൊരു ക്രിക്കറ്റ് താരത്തിന്റേയും സ്വപ്‌നം ഇതാകും. ഓസ്‌ട്രേലിയയ്‌ക്കെതിരായ കല്‍റയുടെ സെഞ്ചുറി സ്വപ്‌ന സാക്ഷാത്കാരമാണ്. ഒപ്പം ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയെ കുറിച്ചോര്‍ത്ത് ആശങ്കപ്പെടേണ്ടതില്ലെന്ന് പ്രഖ്യാപനവും. 

76 റണ്‍സ് നേടി ശിവ സിങ്ങിന്റേയും, അങ്കുല്‍ റോയിയുടേയും ബൗളിങ്ങിന് മുന്നില്‍ ജോനാഥന്‍ മെര്‍ലോ നടത്തിയ ഒറ്റയാല്‍ ചെറുത്തുനില്‍പ്പ് അണ്ടര്‍ 19 ലോക കപ്പ് കിരീടത്തില്‍ മുത്തമിടുന്നതില്‍ നിന്നും ഇന്ത്യന്‍ സംഘത്തെ തടയിടാന്‍ ശക്തമായിരുന്നില്ല. നാല് വിക്കറ്റ് നഷ്ടത്തില്‍ 183 എന്ന ഭേദപ്പെട്ട നിലയില്‍ നില്‍ക്കുകയായിരുന്ന ഓസീസിന്റെ ബാക്കി ആറ് വിക്കറ്റുകള്‍ 33 റണ്‍സിനിടെ പിഴുത് തന്നെ ഇന്ത്യന്‍ സംഘം വ്യക്തമയ സൂചന നല്‍കിയിരുന്നു ഇത്തവണ കിരീടം ഇന്ത്യയിലേക്ക് തന്നെയെന്ന്. 

217 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി പൃഥ്വി ഷായും, കല്‍റയും നിലയുറപ്പിച്ച് കളി തുടരുന്നതിനിടെ വില്ലനായി മഴ എത്തി. ചെറിയ ഇടവേളയ്ക്ക് ശേഷം മഴ വഴി മാറിയതോടെ ഇന്ത്യ കിരീടത്തിലേക്ക് കുതിക്കുകയായിരുന്നു. 71 റണ്‍സ് കൂട്ടുകെട്ട് തീര്‍ത്ത പൃഥ്വി-കല്‍റ കൂട്ടുകെട്ട് സതര്‍ലാന്റ് പൊളിച്ചു. 

പൃഥ്വിക്ക് പിന്നാലെയെത്തിയ ശുബ്മന് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടതിന്റെ കുലുക്കമൊന്നുമുണ്ടായില്ല. ബൗണ്ടറിയോടെ ശുബ്മാന്‍ തുടങ്ങി. കല്‍റയും ശുബ്മാനും അടിച്ചു കളിക്കുന്നതിന് ഇടയില്‍ ഇന്ത്യയുടെ രണ്ടാം വിക്കറ്റും വീണു. ആ സമയം ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് 86 റണ്‍സ്. 

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസിനെ കുട്ടുകെട്ടുകള്‍ സൃഷ്ടിക്കാന്‍ അനുവദിക്കാതെയായിരുന്നു ഇന്ത്യന്‍ ബൗളര്‍മാര്‍ കുഴക്കിയത്. ഒപ്പണര്‍മാരെ പുറത്താക്കി സെമിയിലെ ഇന്ത്യയുടെ ഹീറോ ഇഷാന്‍ പോരല്‍ തുടക്കത്തിലെ ഓസീസിന് പ്രഹരമേല്‍പ്പിച്ചു. ഭേദപ്പെട്ട സ്‌കോറിലേക്ക് ഓസീസ് നീങ്ങുന്നതിന് ഇടയില്‍ ശിവ എത്തി. 183ന് അഞ്ച് വിക്കറ്റ് എന്ന നിലയിലെത്തിയ ഓസീസിന് പിന്നെ പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല.

36 റണ്‍സ് വിട്ടുകൊടുത്ത് ശിവ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍, 32 റണ്‍സ് വിട്ടുകൊടുത്തായിരുന്നു റോയിയുടെ രണ്ട് വിക്കറ്റ് നേട്ടം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com