ക്രിസ്റ്റ്യാനോയ്ക്കും നെയ്മറിനും പ്രതിവര്‍ഷം ഒരേ പ്രതിഫലം;  പക്ഷേ മെസി തന്നെ മുന്നില്‍

പ്രതിവര്‍ഷം 26.5 മില്യണ്‍ യൂറോയുടെ പ്രതിഫല വര്‍ധനവ് നടത്തിയേക്കാം എന്ന ധാരണയില്‍ റയലും ക്രിസ്റ്റ്യാനോയും എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍
ക്രിസ്റ്റ്യാനോയ്ക്കും നെയ്മറിനും പ്രതിവര്‍ഷം ഒരേ പ്രതിഫലം;  പക്ഷേ മെസി തന്നെ മുന്നില്‍

പ്രതിഫല വര്‍ധനവിലൂന്നി സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഉയര്‍ത്തുന്ന സമ്മര്‍ദ്ദങ്ങള്‍ക്ക് റയല്‍ വഴങ്ങുന്നുവെന്ന് സൂചന. ബെര്‍ണാബ്യുവില്‍ തുടരുന്നതിനായി ക്രിസ്റ്റിയാനോയുടെ പ്രതിഫലത്തില്‍ അഴിച്ചുപണി നടത്താന്‍ ക്ലബ് തയ്യാറാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

ക്രിസ്റ്റിയാനോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നതിന് പിന്നാലെ, ക്രിസ്റ്റ്യാനോയെ റയല്‍ ഒഴിവാക്കിയേക്കും എന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ട്രാന്‍സ്ഫല്‍ വിപണി അവസാനിച്ചതോടെ ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. റയല്‍ വിടുന്ന വാര്‍ത്തകള്‍ ക്രിസ്റ്റിയാനോ തന്നെ നിഷേധിച്ചിരുന്നു. ഇവിടം എനിക്ക് ഇഷ്ടമാണ്. ഇവിടെയുള്ള ജനങ്ങളേയും കാലാവസ്ഥയേയും സ്‌നേഹിക്കുന്നു. പോര്‍ച്ചുഗലിലേക്ക് കാറില്‍ പോകാവുന്ന ദുരമേ ഇവിടെ നിന്നുമുള്ളെന്നും റയലില്‍ തുടരുന്നതിനെ കുറിച്ച് ക്രിസ്റ്റിയാനോ പറഞ്ഞിരുന്നു.

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് പുറമെ പിഎസ്ജിയിലേക്ക് ക്രിസ്റ്റ്യാനോയെ ബന്ധിപ്പിച്ചും വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ പ്രതിവര്‍ഷം 26.5 മില്യണ്‍ യൂറോയുടെ പ്രതിഫല വര്‍ധനവ് നടത്തിയേക്കാം എന്ന ധാരണയില്‍ റയലും ക്രിസ്റ്റ്യാനോയും എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ ക്രിസ്റ്റിയാനോയുടെ പ്രതിഫലത്തേക്കാള്‍ എട്ട് മില്യണ്‍ യൂറോയുടെ വര്‍ധനവ്. 

ഇതോടെ പിഎസ്ജിയില്‍ നെയ്മര്‍ വാങ്ങുന്നതിന് സമാനമായ പ്രതിഫലമാണ് പ്രതിവര്‍ഷം ക്രിസ്റ്റ്യാനോയ്ക്കും ലഭിക്കുക. എന്നാല്‍ മെസിയേക്കാള്‍ കുറവാണ് ക്രിസ്റ്റിയാനോയുടെ പ്രതിഫലം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com