രാഹുല്‍ ദ്രാവിഡിന് 50 ലക്ഷം; താരങ്ങള്‍ക്ക് 30 ലക്ഷം നല്‍കുമെന്ന് ബിസിസിഐ

അണ്ടര്‍ 19 ലോകകപ്പ് കീരീടം നേടിയ ഇന്ത്യന്‍ ടീമിന് ബിസിസിഐ പാരിതോഷികം പ്രഖ്യാപിച്ചു. ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡിന് 50 ലക്ഷം രൂപയും കളിക്കാര്‍ക്ക് 30 ലക്ഷം രൂപയും നല്‍കും
രാഹുല്‍ ദ്രാവിഡിന് 50 ലക്ഷം; താരങ്ങള്‍ക്ക് 30 ലക്ഷം നല്‍കുമെന്ന് ബിസിസിഐ

ന്യഡല്‍ഹി: അണ്ടര്‍ 19 ലോകകപ്പ് കീരീടം നേടിയ ഇന്ത്യന്‍ ടീമിന് ബിസിസിഐ പാരിതോഷികം പ്രഖ്യാപിച്ചു. ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡിന് 50 ലക്ഷം രൂപയും കളിക്കാര്‍ക്ക് 30 ലക്ഷം രൂപയും ടീമിലെ സപ്പോര്‍ട്ടിംഗ് സ്റ്റാഫിന് 20 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. 

അണ്ടര്‍ 19 കീരിടം ഇന്ത്യയിലേക്ക് എത്തിച്ച ടീമിനെയും പരിശീലകന്‍ ദ്രാവിഡിനെയും അഭിനന്ദിച്ച ബിസിസിഐ ദ്രാവിഡിന്റെ മികവുറ്റ പരിശീലനമാണ് കിരീടം നേടാന്‍ സഹായകമായതെന്നും സിഒഎ തലവന്‍ വിനോദ് റായ് പറഞ്ഞു.

ഓസ്‌ട്രേലിയയെ എട്ടുവിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടം നേടിയത്. ഓപ്പണര്‍ മന്‍ജോത് കര്‍ളയുടെ സെഞ്ച്വുറി നേട്ടം ഇന്ത്യയുടെ വിജയം എളുപ്പമാക്കി. 102 പന്തില്‍ എ്ട്ടുഫോറും മൂന്ന് സിക്‌സുമടക്കം 101 റണ്‍സാണ് കര്‍ള നേടിയത്.അണ്ടര്‍19 ലോകകപ്പില്‍ നാലു കിരീടം നേടുന്ന ആദ്യ രാജ്യമെന്ന ചരിത്ര നേട്ടവും ഇന്ത്യ സ്വന്തമാക്കി. മുഹമ്മദ് കൈഫ്, വിരാട് കോലി, ഉന്മുക്ത ചന്ദ് എന്നിവരുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ ഇതിന് മുമ്പ് കിരീടം നേടിയത്. 2016ലും രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തിന് കീഴില്‍ ഇന്ത്യ ഫൈനലിലെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com