ഗോള്‍ 2018 കിരീടം തൃശൂര്‍ കേരളവര്‍മ്മ കോളേജിന്

ഗോള്‍ 2018 കിരീടം തൃശൂര്‍ കേരളവര്‍മ്മ കോളേജിന്

അത്യന്തം ആവേശകരമായ മത്സരത്തില്‍ സെന്റ് തോമസ് കോളജിനെ ഷൂട്ട് ഔട്ടില്‍ പരാജയപ്പെടുത്തിയാണ് കേരളവര്‍മ്മ കിരീടം നേടിയത്

കൊച്ചി: ദി ന്യൂ ഇന്ത്യന്‍ എക്‌സ് ആഭിമുഖ്യത്തില്‍ നടന്ന ഗോള്‍ 2018 കിരീടം തൃശൂര്‍ കേരള വര്‍മ്മ കോളേജിന്. അത്യന്തം ആവേശകരമായ മത്സരത്തില്‍ സെന്റ് തോമസ് കോളജിനെ ഷൂട്ട് ഔട്ടില്‍ പരാജയപ്പെടുത്തിയാണ് കേരളവര്‍മ്മ കിരീടം നേടിയത്. 

ടൂര്‍ണമെന്റിലെ മികച്ച ഗോള്‍ കീപ്പറായി സെന്റ് തോമസ് കോളേജ് തൃശൂരിലെ ജെയ്മി ജോയ് തെരഞ്ഞെടുത്തു. മികച്ച പ്രതിരോധം റിജോണ്‍ ജോസ് (സെന്റ് തോമസ് കോളേജ് തൃശൂര്‍ ) മധ്യനിരക്കാരന്‍ സജിത് കെഎസ്  (സെന്റ് തോമസ് കോളേജ് തൃശൂര്‍ ), മികച്ച കളിക്കാരന്‍ അനുരാഗ് പിസി ഫറോക്ക് കോളജ് കോഴിക്കോട്, ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയത് ഫറോക്ക് കോളേജിലെ ജിതിന്‍  എംഎസ് ആണ്. അഞ്ചുഗോളുകളാണ് ജിതിന്റെ നേട്ടം.

ടൂര്‍ണമെന്റില്‍ വിജയികള്‍ക്കുള്ള കിരീടം ധനമന്ത്രി തോമസ് ഐസക് നിര്‍വഹിച്ചു. അണ്ടര്‍ 17 ലോകകപ്പ് മത്സരത്തിന്റെ ഭാഗമായി നവീകരിച്ച ഗ്രൗണ്ടുകള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് കിരീടവിതരണത്തിന് ശേഷം മന്ത്രി പറഞ്ഞു. ഇത് മൂന്നാം തവണയാണ് കേരള വര്‍മ്മ തൂശൂര്‍ കിരീടം നേടുന്നത്. കേരളത്തിലെ ഇന്റര്‍ കോളേജ് ഫുട്‌ബോള്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ തുക സമ്മാനം നല്‍കുന്നതും ഈ ടൂര്‍ണമെന്റാണ്. രണ്ടുലക്ഷം രൂപയാണ് സമ്മാനതുക.

ദി ഇന്ത്യന്‍ എക്‌സ്പ്രസ് ന്യൂസ് എഡിറ്റര്‍ വിനോദ് മാത്യ, കെഎഫ്എ പ്രസിഡന്റ് കെഎംഎ മേത്തര്‍, ചലചിത്ര സംവിധായകന്‍ അരുണ്‍ ഗോപി, അന്താരാഷ്ട്ര ഫുട്‌ബോള്‍ താരങ്ങളായ ടെറി ഫെലാന്‍, താങ് ബോയി സിങ്‌തോ, കേരളാ ബ്ലാസ്‌റ്റേഴ്‌സ് ടെക്‌നിക്കല്‍ ഡയറക്ടറും അസിസ്റ്റന്റ് കോച്ച്, മാരുതി സുസുക്കി റീജിണല്‍ മാനേജര്‍ പീറ്റര്‍ ഐപ്പ്, ദി ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റോറിയല്‍ ഡയറക്ടര് പ്രഭു ചവ്‌ല, ലക്ഷ്മി മേനോന്‍, ഡെപ്യൂട്ടി മാനേജര്‍ പി വിഷ്ണുകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com