ജിങ്കന്‍ മാത്രമല്ല മദ്യപാനി, മറ്റ് ബ്ലാസ്റ്റേഴ്‌സ് താരങ്ങളും മദ്യപാനത്തില്‍ ജിങ്കനൊപ്പമുണ്ടെന്ന് വെളിപ്പെടുത്തല്‍

ഡിസംബര്‍ 31ന് ബംഗളൂരുവിനെതിരായ മത്സരത്തിന്റെ തലേ ദിവസവും ജിങ്കാനെ മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയില്‍ കാണപ്പെട്ടു
ജിങ്കന്‍ മാത്രമല്ല മദ്യപാനി, മറ്റ് ബ്ലാസ്റ്റേഴ്‌സ് താരങ്ങളും മദ്യപാനത്തില്‍ ജിങ്കനൊപ്പമുണ്ടെന്ന് വെളിപ്പെടുത്തല്‍

കളിയുടെ തലേദിവസം പുലര്‍ച്ചെ വരെ സന്ദേശ് ജിങ്കാന്‍ മദ്യപാനവുമായി ആഘോഷിക്കുകയായിരുന്നു എന്ന ബ്ലാസ്‌റ്റേഴ്‌സ് മുന്‍ പരിശീലകന്‍ റെനി മ്യുലന്‍സ്റ്റീനിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കൂടുതല്‍ താരങ്ങള്‍ക്കെതിരെ ആരോപണവുമായി ബ്ലാസ്റ്റേഴ്‌സ് മുന്‍ സപ്പോര്‍ട്ടിങ് സ്റ്റാഫ് അംഗം. ഗോവയ്‌ക്കെതിരായ മത്സരത്തിന് മുന്‍പ് മദ്യപിച്ച ബോധമില്ലാത്ത അവസ്ഥയിലായിരുന്നു സന്ദേശ് ജിങ്കനെ കൂടാതെ മറ്റ് ചില ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ കൂടിയെന്നാണ് പേര് വെളിപ്പെടുത്താത്ത ബ്ലാസ്റ്റേഴ്‌സ് മുന്‍ സ്റ്റാഫ് അംഗം ആരോപിക്കുന്നത്. 

സിയാം ഹാങല്‍, മിലന്‍ സിങ്, ജാക്കിചന്ദ് സിങ് എന്നിവര്‍ സന്ദേശ് ജിങ്കനുമൊരുമിച്ച് ഗോവയ്‌ക്കെതിരായ ഡിസംബര്‍ 9 ലെ മത്സരത്തിന്റെ അന്ന് പുലര്‍ച്ചെ വരെ ഹോട്ടല്‍ റൂമില്‍ മദ്യവുമായി ആഘോഷിക്കുകയായിരുന്നു എന്നാണ് വെളിപ്പെടുത്തല്‍. ഡിസംബര്‍ 31ന് ബംഗളൂരുവിനെതിരായ മത്സരത്തിന്റെ തലേ ദിവസവും ജിങ്കാനെ മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയില്‍ കാണപ്പെട്ടതായും സ്‌പോര്‍ട്‌സ് കീഡയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. 

ഇതോടെ താരങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ മാനേജ്‌മെന്റ് പ്രത്യേകം നിരീക്ഷണവും നിയന്ത്രണവും ഏര്‍പ്പെടുത്തി. ജനുവരി രണ്ട് മുതല്‍ കളിക്കാരുടെ മൂത്രം പരിശോധിക്കാന്‍ മെഡിക്കല്‍ സ്റ്റാഫ് തീരുമാനിക്കുകയും ചെയ്തു. 

കഴിഞ്ഞ സീസണില്‍ ഫൈനലിലെത്തിയ ബ്ലാസ്റ്റേഴ്‌സിന് നാലാം സീസണ്‍ തുടക്കത്തില്‍ തന്നെ പിഴച്ചിരുന്നു. എന്നാല്‍ മത്സരങ്ങള്‍ പുരോഗമിക്കവെ വിജയ വഴിയില്‍ തിരിച്ചെത്താന്‍ സാധിക്കാതിരുന്നതോടെ പ്ലേ ഓഫ് സാധ്യതകള്‍ തുലാസിലാവുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com