വിശ്രമം നല്‍കാനല്ല ക്രിസ്റ്റ്യാനോയെ പിന്‍വലിച്ചതെന്ന് സിദാന്‍; മധ്യനിരയില്‍ കൂടുതല്‍ നന്നായി കളിക്കുന്ന താരത്തെ ഇറക്കാനാണ്‌

മധ്യനിരയില്‍ കൂടുതല്‍ വ്യക്തതയോടെ കളിക്കാന്‍ സാധിക്കുന്ന ഒരു കളിക്കാരനെ ഇറക്കാന്‍ വേണ്ടിയാണ് ക്രിസ്റ്റിയാനോയെ പിന്‍വലിച്ചത്
വിശ്രമം നല്‍കാനല്ല ക്രിസ്റ്റ്യാനോയെ പിന്‍വലിച്ചതെന്ന് സിദാന്‍; മധ്യനിരയില്‍ കൂടുതല്‍ നന്നായി കളിക്കുന്ന താരത്തെ ഇറക്കാനാണ്‌

ലാ ലീഗയില്‍ 2-2ന് റയല്‍ സമനിലയില്‍ കുരുങ്ങിയ മത്സരത്തില്‍ ക്രിസ്റ്റ്യാനോയെ പകരക്കാരനെയിറക്കി പിന്‍വലിച്ചതായിരുന്നു സിദാന്റെ നീക്കം. ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ ഏറെ ചര്‍ച്ചയാവുന്ന നീക്കത്തില്‍ സിദാന് വിശദീകരണമുണ്ട്. വിശ്രമം അനുവദിക്കുന്നതിന് വേണ്ടിയായിരുന്നില്ല ക്രിസ്റ്റ്യാനോയെ പിന്‍വലിച്ചതെന്നാണ് സിദാന്‍ പറയുന്നത്. 

മധ്യനിരയില്‍ കൂടുതല്‍ വ്യക്തതയോടെ കളിക്കാന്‍ സാധിക്കുന്ന ഒരു കളിക്കാരനെ ഇറക്കാന്‍ വേണ്ടിയാണ് ക്രിസ്റ്റിയാനോയെ പിന്‍വലിച്ചത്. മാര്‍കോ അസെന്‍സിയോയേയും, ബെന്‍സെമയേയും നേരിടുന്നതിന് വേണ്ടിയായിരുന്നു ഇതെന്നും സിദാന്‍ പറയുന്നു. 

രണ്ട് ഗോളുകള്‍ നേടി മത്സരത്തില്‍ ഞങ്ങള്‍ മുന്‍തൂക്കം നേടിയതായിരുന്നു. എന്നാല്‍ പ്രതിരോധ നിരയിലെ അശ്രദ്ധ മുതലെടുത്ത് ലെവന്റ്‌സ് സമനില ഗോള്‍ നേടുകയായിരുന്നു. മൂന്നും, നാലും കളികളില്‍ തുടര്‍ച്ചയായി ജയം നേടാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നില്ലെന്നും സിദാന്‍ പ്രതികരിച്ചു. ഇതോടെ ലാലിഗയില്‍ ബാഴ്‌സയേക്കാള്‍ 18 പോയിന്റിന് പിന്നിലായി സിദാനും സംഘവും. വിജയങ്ങള്‍ തുടര്‍ച്ചയാക്കാന്‍ കഴിയാതെ റയല്‍ വലയുന്ന സാഹചര്യത്തില്‍ ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയുമായുള്ള റയലിന്റെ ഏറ്റുമുട്ടല്‍ എങ്ങിനെയാകുമെന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. ലെവന്റ്‌സ്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com