അതൊരു മന്ത്രവിദ്യ പോലെയിരുന്നു; സെമിയില്‍ ഇന്ത്യയോടേറ്റ തോല്‍വിയില്‍ പാക്കിസ്ഥാന്റെ പഴി മന്ത്രവിദ്യയില്‍

സാഹചര്യത്തെ മനസിലാക്കി കളിക്കാനോ, സമ്മര്‍ദ്ദത്തെ അതിജീവിക്കേണ്ടത് എങ്ങിനെയെന്നോ അവര്‍ക്ക് അറിയുന്നുണ്ടായിരുന്നില്ല
അതൊരു മന്ത്രവിദ്യ പോലെയിരുന്നു; സെമിയില്‍ ഇന്ത്യയോടേറ്റ തോല്‍വിയില്‍ പാക്കിസ്ഥാന്റെ പഴി മന്ത്രവിദ്യയില്‍

അണ്ടര്‍ 19 ലോക കപ്പ് സെമി ഫൈനലില്‍ ചിര വൈരികളായ പാക്കിസ്ഥാനുമായി ഇന്ത്യ ഏറ്റുമുട്ടുമെന്നറിഞ്ഞപ്പോള്‍ തന്നെ അനിയന്മാരുടെ തീപാറും പ്രകടനമായിരുന്നു ഇരു രാജ്യങ്ങളിലേയും ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷിച്ചത്. പക്ഷേ മത്സരത്തിന്റെ എല്ലാ തലത്തിലും ആധിപത്യം പുലര്‍ത്തി ഇന്ത്യ പാക്കിസ്ഥാനെ അനായാസം തുരത്തി ഫൈനലിലേക്ക് കടന്നു. 

272 പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാനെ 69 റണ്‍സില്‍ ചുരുട്ടിക്കെട്ടുകയായിരുന്നു ഇന്ത്യ. ഇന്ത്യയോട് സെമിയിലേറ്റ നാണം കെട്ട തോല്‍വിക്ക് ശേഷം പാക് അണ്ടര്‍ 19 ക്രിക്കറ്റ് ടീം മാനേജര്‍ നദീം ഖാന്‍ പ്രതികരണവുമായെത്തി. പാക് ബാറ്റ്‌സ്മാന്‍മാര്‍ ഓരോന്നായി മടങ്ങിയത് എന്തോ മന്ത്രവിദ്യ പോലെ തോന്നിയെന്നായിരുന്നു പാക് ടീം മാനേജറിന്റെ വാക്കുകള്‍. 

ഫീല്‍ഡില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങളുടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മനസിലാവാത്ത പോലെയിരുന്നു. സാഹചര്യത്തെ മനസിലാക്കി കളിക്കാനോ, സമ്മര്‍ദ്ദത്തെ അതിജീവിക്കേണ്ടത് എങ്ങിനെയെന്നോ അവര്‍ക്ക് അറിയുന്നുണ്ടായിരുന്നില്ല എന്നും നദീം ഖാന്‍ പറയുന്നു. 1999ല്‍ പാക് ടീം ഇന്ത്യയില്‍ പര്യടനത്തിന് എത്തിയപ്പോള്‍ ടെസ്റ്റ് ടീമില്‍ അംഗമായിരുന്നു നദീം ഖാന്‍. 

മത്സരത്തിന് ശേഷം പാക്കിസ്ഥാന്റെ ഡ്രസിങ് റൂമിലെത്തി കുട്ടി താരങ്ങളെ കണ്ട് സംസാരിക്കാന്‍ രാഹുല്‍ ദ്രാവിഡ് തയ്യാറായതിനേയും നദീം ഖാന്‍ പ്രശംസിച്ചു. കളിക്കാരുടെ ആത്മവീര്യം ഉയര്‍ത്തുന്നതിന് ഇത് സഹായകമായെന്നും അദ്ദേഹം പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com