സീസണ്‍ തുടങ്ങുന്നതേയുള്ളുവെന്ന് ചെന്നൈ കോച്ച്; ബ്ലാസ്‌റ്റേഴ്‌സിന്റെ കളി കണ്ടാല്‍ അത് മനസിലാവും

ഇപ്പോള്‍ ഞങ്ങള്‍ രണ്ടാം സ്ഥാനത്തുണ്ടെന്ന് കരുതി സമാധാനിച്ചിരിക്കാന്‍ സാധിക്കില്ല
സീസണ്‍ തുടങ്ങുന്നതേയുള്ളുവെന്ന് ചെന്നൈ കോച്ച്; ബ്ലാസ്‌റ്റേഴ്‌സിന്റെ കളി കണ്ടാല്‍ അത് മനസിലാവും

ബംഗളൂരു എഫ്‌സിക്കെതിരെ സ്വന്തം തട്ടകത്തില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുകയാണ് ചെന്നൈ. ഐഎസ്എല്ലിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍. മൈതാനത്ത് പോരാട്ടം തുടങ്ങാനിരിക്കെ, മത്സരത്തിന്റെ ആവേശം കൂട്ടുന്ന പ്രതികരണവുമായാണ് ചെന്നൈയിന്‍ എഫ്‌സി പരിശീലകന്‍ ജോണ്‍ ഗ്രിഗറി വരുന്നത്. 

ഈ ഐഎസ്എല്‍ സീസണ്‍ ഇപ്പോള്‍ തുടങ്ങുന്നതേയുള്ളുവെന്നായിരുന്നു ചൈന്നൈ പരിശീലകന്റെ പ്രതികരണം. മറീന അറീനയില്‍ ഐഎസ്എല്‍ നാലാം സീസണിലെ വമ്പന്മാര്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ യഥാര്‍ഥ കളി തുടങ്ങാന്‍ പോകുന്നതേയുള്ളെന്നാണ് ജോണ്‍ ഗ്രിഗറി പറയുന്നത്. 

എത്രമാത്രം മികച്ചതാണ് നമ്മളെന്ന് ഇപ്പോള്‍ മാത്രമാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ഒരു ഉന്തിനും തള്ളിനും ഇടയിലായിരുന്നു ഇതുവരെയുള്ള ഓട്ടം. ഓട്ടം തുടങ്ങി കഴിഞ്ഞതിന് ശേഷം മാത്രമാണ് കുടുതല്‍ നല്ല പൊസിഷന്‍ നമുക്ക് കണ്ടെത്താന്‍ സാധിക്കുക. യഥാര്‍ഥ കളി തുടങ്ങാന്‍ ഞങ്ങള്‍ തയ്യാറാണ്. ആറ് മത്സരങ്ങള്‍ കൂടി ഞങ്ങളുടെ പക്കലുണ്ട്. ഇപ്പോള്‍ നമ്മള്‍ മികച്ച സ്ഥാനത്താണെങ്കില്‍ അത് മുന്നോട്ടുള്ള ഓട്ടത്തില്‍ നമുക്ക് മുന്‍തൂക്കം നല്‍കും. 

ഇപ്പോള്‍ ഞങ്ങള്‍ രണ്ടാം സ്ഥാനത്തുണ്ടെന്ന് കരുതി സമാധാനിച്ചിരിക്കാന്‍ സാധിക്കില്ല. പോയിന്റ് ടേബിള്‍ മാറി മറിയുന്ന അവസാന ലാപ്പിലാണ് മത്സരങ്ങള്‍ പുരോഗമിക്കുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരങ്ങള്‍ എടുത്താല്‍ അത് മനസിലാവും. തുടക്കത്തില്‍ അവര്‍ മത്സരങ്ങള്‍ തോറ്റു. എന്നാല്‍ ലീഗിലെ അവസാന ഘട്ട മത്സരങ്ങളില്‍ മികച്ച കളി പുറത്തെടുത്ത് പ്ലേഓഫ് സാധ്യതകള്‍ നിലനിര്‍ത്തുകയാണ് ബ്ലാസ്റ്റേഴ്‌സ് ചെയ്യുന്നതെന്ന് ചെന്നൈയിന്‍ എഫ്‌സി കോച്ച് ചൂണ്ടിക്കാട്ടി. 

ഇതുവരെ നിങ്ങള്‍ കളിച്ചു കഴിഞ്ഞ കളികള്‍ക്ക് പോയിന്റ് ടേബിളില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കില്ല. മൂന്ന് ജയങ്ങള്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് നേടാനായാല്‍ നിങ്ങള്‍ക്ക് സെമിയിലെത്താന്‍ സാധിക്കുമന്നും ജോര്‍ജ് ഗ്രിഗറി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com