പാക്കിസ്ഥാനില്‍ കൊഹ്ലി സെഞ്ച്വറി കണ്ടെത്താന്‍ പാടുപെടും: മിക്കി ആര്‍തര്‍ 

 വിരാട് കൊഹ്ലിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ റെക്കോര്‍ഡ് നേട്ടങ്ങളില്‍ താരത്തെ അഭിനന്ദിക്കുമ്പോഴും കൊഹ്ലിക്ക് പാക്കിസ്ഥാനില്‍ സെഞ്ച്വറി നേടാനാകില്ലെന്നാണ് പാക്കിസ്ഥാന്‍ കോച്ച് മിക്കി ആര്‍തര്‍
പാക്കിസ്ഥാനില്‍ കൊഹ്ലി സെഞ്ച്വറി കണ്ടെത്താന്‍ പാടുപെടും: മിക്കി ആര്‍തര്‍ 

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കൊഹ്ലിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ റെക്കോര്‍ഡ് നേട്ടങ്ങളില്‍ അഭിനന്ദിക്കുമ്പോഴും കൊഹ്ലിക്ക് പാക്കിസ്ഥാനില്‍ സെഞ്ച്വറി നേടാനാകില്ലെന്നാണ് പാക്കിസ്ഥാന്‍ കോച്ച് മിക്കി ആര്‍തറിന്റെ അഭിപ്രായം. പാക്കിസ്ഥാനില്‍ സെഞ്ച്വറി കണ്ടെത്താന്‍ കൊഹ്ലിക്ക് പ്രയാസമായിരിക്കുമെന്നാണ് ആര്‍തര്‍ പറഞ്ഞത്. 

'കൊഹ്ലി ഒരു മികച്ച കളിക്കാരനാണ് പക്ഷെ പാക്കിസ്ഥാനില്‍ കൊഹ്ലിക്ക് സെഞ്ചറി നേട്ടം പ്രയാസമാക്കാന്‍ ഞങ്ങളുടെ ടീം പരിശ്രമിക്കും. കൊഹ്ലി എല്ലാ ടീമുകള്‍ക്കെതിരെ റണ്ണുകള്‍ വാരിക്കൂട്ടുന്നതും അദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലിയുമൊക്കെ കാണാന്‍ വളരെ ആവേശകരമാണ്. എന്നാല്‍ ഇവിടെ ഞങ്ങളുടെ ബോളര്‍മാര്‍ കൊഹ്ലിക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാക്കി നല്‍കില്ല', ആര്‍തര്‍ പറഞ്ഞു. 

പക്കിസ്ഥാനെതിരെ 12 ഏകദിനങ്ങളാണ് കൊഹ്ലി കളിച്ചിട്ടുള്ളത്. അതില്‍ നിന്ന് 45.90 ശരാശരിയും താരത്തിനുണ്ട്. 12 മത്സരങ്ങളില്‍ നിന്ന് 459റണ്ണുകളാണ് കൊഹ്ലിയുടെ സമ്പാദ്യം. പാക്കിസ്ഥാനെതിരെ ആറ് ട്വന്റി ട്വന്റി മാച്ചുകളില്‍ നിന്ന് 84.66 ശരാശരിയോടെ 254 റണ്‍സും താരം അടിച്ചുകൂട്ടിയിട്ടുണ്ട്. എന്നാല്‍ പാക്കിസ്ഥാനില്‍ കൊഹ്ലി ഇതുവരെ ടെസ്റ്റ് മത്സരത്തിന് ഇറങ്ങിയിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com